Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരൾ രോഗങ്ങൾ തടയാൻ...

liver

ചർമം കഴി‍ഞ്ഞാൽ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണ് കരൾ. നിരവധി ശാരീരിക ഉപാപചയ പ്രവർത്തനങ്ങൾക്ക് മാതൃകാ പരമായ മേൽനോട്ടം വഹിക്കുന്ന കരളിനെ ശരീരത്തിലെ കെമിക്കൽ ഫാക്ടറി എന്നാണ് വിളിക്കുന്നത്. ഈ കരളിനുണ്ടാകുന്ന ചെറിയൊരു മാറ്റം പോലും ശരീരത്തിന്റെ മൊത്തം പ്രവർത്തനത്തെ ബാധിക്കും. അതുകൊണ്ടുതന്നെ കരളിനെ സംരക്ഷിക്കേണ്ടതു പ്രധാനമാണ്. കരൾരോഗങ്ങളെ എങ്ങനെ തടയാമെന്നു നോക്കാം

∙മദ്യപാനം ഒഴിവാക്കുക

∙ഭക്ഷണം ആരോഗ്യകരമാക്കുക, എണ്ണയും കൊഴുപ്പും കുറഞ്ഞ ഭക്ഷണം കഴിക്കണം, പഴങ്ങൾ, പച്ചക്കറികൾ ധാരാളമായി ഉൾപ്പെടുത്തുക.

∙വ്യായാമം ശീലമാക്കണം. കരളിന്റെ ആരോഗ്യത്തിനായി പ്രതിദിനം 30–40 മിനിട്ട് വ്യായാമം ചെയ്യുക.

∙പ്രമേഹം, അമിത കൊളസ്ട്രോള്‍ തുടങ്ങിയവ നിയന്ത്രി ക്കുക.

∙രക്തദാനം ചെയ്യുമ്പോൾ കർശനമായി ജാഗ്രത പാലിക്ക ണം.

∙ലൈംഗിക ശുചിത്വവും മിതത്വവും പാലിക്കുക.

∙മറ്റൊരാൾ ഉപയോഗിച്ച ഷേവിംഗ് സെറ്റ്, ബ്ലേഡ്, സിറിഞ്ച് എന്നിവ ഉപയോഗിക്കരുത്. 

∙കുടിവെള്ളം അഞ്ചു മിനിട്ട് തിളപ്പിച്ചാറിയശേഷം മാത്രം ഉപയോഗിക്കുക.

∙ഭക്ഷണം വൃത്തിയായി അടച്ചു സൂക്ഷിക്കുക.

∙തണുത്തതും പഴകിയതും തുറന്നുവെച്ചതുമായ ഭക്ഷണ സാധനങ്ങൾ ഒഴിവാക്കണം. 

∙മലവിസർജ്ജനത്തിനുശേഷം കൈകൾ സോപ്പുപയോഗിച്ച് കഴുകണം. 

∙ആഹാരത്തിന് മുമ്പും ശേഷവും കൈകൾ വൃത്തിയായി കഴുകണം. 

∙ഡോക്ടറുടെ നിർദേശമില്ലാതെ ഒരു തരത്തിലുള്ള മരുന്നു കളും ഉപയോഗിക്കരുത്. 

വിവരങ്ങൾക്കു കടപ്പാട്

ഡോ. ബി പത്മകുമാറിന്റെ 'മനുഷ്യശരീരം ഒരു മഹാത്ഭുതം' ബുക്ക്

Read More : ആരോഗ്യവാർത്തകൾ