Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രക്തസമ്മര്‍ദവും ഏത്തപ്പഴവും തമ്മിലുള്ള വിചിത്രബന്ധം അറിയാമോ?

bp-banana

രക്തസമ്മര്‍ദവും ഏത്തപ്പഴവും തമ്മിലെന്തു ബന്ധമെന്ന് ആണോ ചിന്തിക്കുന്നത് ? ഇന്നത്തെ കാലത്ത് ജീവിതചര്യാരോഗങ്ങളുടെ പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് രക്തസമ്മര്‍ദം. മരുന്നുകള്‍ കഴിച്ചിട്ടും ജീവിതചര്യകളില്‍ മാറ്റം വരുത്തിയിട്ടും രക്തസമ്മര്‍ദം അടിക്കടി അലട്ടുന്നുണ്ടോ എങ്കില്‍ ഇവിടെയാണ്‌ ഏത്തപ്പഴം നിങ്ങളുടെ സഹായത്തിനു എത്തുന്നത്. 

നമുക്കെല്ലാവര്‍ക്കും അറിയാം ഏത്തപ്പഴത്തില്‍ ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട് എന്നത്. വൈറ്റമിന്‍ സി, കാല്‍സ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയുടെ കേദാരമാണ് ഏത്തപ്പഴം. 400 mg പൊട്ടാസ്യം  തന്നെയുണ്ട് ഒരു ഏത്തപ്പഴത്തില്‍. ഈ പൊട്ടാസ്യം കണ്ടന്റ് തന്നെയാണ് ഏത്തപ്പഴത്തെ രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുന്നത്. 

രക്തസമ്മര്‍ദം കുറയ്ക്കാനുള്ള ഏറ്റവും നല്ല പോഷകമാണ് പൊട്ടാസ്യം. ശരീരത്തിലെക്കുള്ള ഉപ്പിന്റെ വരവ് നിയന്ത്രിച്ചു രക്തസമ്മര്‍ദം കുറയ്ക്കുകയാണ് ഇവിടെ ചെയ്യുന്നത്. ഉപ്പ് അധികമായി ഉപയോഗിച്ചാല്‍ രക്തത്തിലെ സോഡിയം അളവ് ഉയരും. ഇത് ശരീരത്തില്‍ നിന്നും വെള്ളത്തിലൂടെ  പിന്തള്ളാന്‍ കിഡ്നിയ്ക്ക് സമ്മര്‍ദമേറും. ഈ അവസരത്തിലാണ് ഏത്തപ്പഴം ഉപകരിക്കുന്നത്‌. 

പൊട്ടാസ്യം ധാരളടങ്ങിയ ഏത്തപ്പഴം കിഡ്നിയുടെ അമിതസമ്മര്‍ദം കുറയ്ക്കുന്നു. ഇത് ര്കതസമ്മർദം ക്രമാതീതമായി വര്‍ധിക്കാതെ സംരക്ഷിക്കും. ഇതാണ് ഏത്തപ്പഴവും രക്തസമ്മര്‍ദവും തമ്മിലുള്ള ബന്ധം.

Read More : Health Tips