Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൂച്ചയെ ഒന്നു സ്നേഹിച്ചതാ; നഷ്ടമായത് ഒരു മാറിടം

theresa

പൂച്ചയെയും പട്ടിയെയുമൊക്കെ ഓമനിക്കാനും താലോലിക്കാനുമൊക്കെ ആഗ്രഹിക്കുന്നവരുടെ ശ്രദ്ധയ്ക്ക്... ഓമനിക്കുന്നതൊക്കെ ഓക്കെ... അവ നിങ്ങളുടെ ആരോഗ്യം നശിപ്പിക്കാതെ കൂടി ശ്രദ്ധിക്കുക. കാനഡ സ്വദേശിനിയായ 48കാരിക്ക് ഇടതു മാറിടം നഷ്ടമായത് ഒരു പൂച്ച കാരണമാണ്. 

തെരേസ ഫെറിസ് ഒരു അനിമല്‍ ഷെല്‍റ്ററില്‍ ജോലിക്കാരിയായിരുന്നു. ഇവിടുത്തെ ജോലിക്കിടയിലാണ് തെരേസയ്ക്ക് അപ്രതീക്ഷിതമായി പൂച്ചയുടെ നഖം കൊണ്ട് മാറിലൊരു പോറലേറ്റത്.  അവരാകട്ടെ ഇതിനു വേണ്ടത്ര ശ്രദ്ധ കൊടുത്തതുമില്ല. എന്നാല്‍ ഇത് തെരേസയില്‍ മാരകമായ Pyoderma gangrenosum (PG) എന്ന രോഗാവസ്ഥയാണ് ഉണ്ടാക്കി.  

മാരകമായ അണുബാധ ആയിരുന്നു ഇതിനു കാരണം. പൂച്ചയുടെ നഖം കൊണ്ട് മുറിവേറ്റ അടുത്ത ദിവസം രാവിലെ വലതു മാറിടത്തിലൊരു ചെറിയ മുഴ പോലെയായിരുന്നു തുടക്കം. വൈകാതെ അവിടെ അതിയായ വേദന ആരംഭിച്ചു. ആശുപത്രിയില്‍ ചികിത്സ തേടി ആന്റിബയോട്ടിക്കുകള്‍ കഴിക്കാന്‍ തുടങ്ങിയെങ്കിലും കടുത്ത പനിയും ഛര്‍ദ്ദിയും ആരംഭിച്ചു. വൈകാതെ  മാറിടത്തിലെ ഒരു ഭാഗം അടര്‍ന്നു വീഴുന്ന അവസ്ഥയിലായി. അവിടുത്തെ ചര്‍മം മൃതകോശം പോലെ ജീവനില്ലാതെയായി. 

മരിച്ച ഒരാളുടെ ശരീരത്തില്‍ നിന്നും കോശം എടുത്താണ് തെരേസയുടെ ശരീരത്തില്‍ വച്ചുപിടിപ്പിക്കുകയായിരുന്നു. വലതു മാറിടം പൂര്‍ണമായും തെരേസയ്ക്ക്  നഷ്ടമായി. അവിടുത്തെ ചര്‍മം അടര്‍ന്നു വീഴുന്ന അവസ്ഥയിലായിരുന്നു ശസ്ത്രക്രിയ. എന്തയാലും തെരേസയ്ക്ക് ജീവന്‍ തിരിച്ചു കിട്ടി. 

രൂപമാറ്റത്തെ കുറിച്ചു ഇന്ന് താന്‍ പൂര്‍ണബോധവതിയാണെന്ന് തെരേസ പറയുന്നു.  100,000 ത്തില്‍ ഒരാള്‍ക്ക്‌ വരുന്ന അവസ്ഥയാണ് തെരേസയ്ക്ക് ഉണ്ടായത്. ശസ്ത്രക്രിയയെ തുടര്‍ന്ന് കടുത്ത വിഷാദരോഗം തെരേസയെ ബാധിച്ചിരുന്നു. എന്നാല്‍ പങ്കാളി ബ്രയിനിന്റെ പിന്തുണയാണ് ജീവിതത്തിലേക്കു തിരികെ വരാന്‍ സഹായിച്ചതെന്ന് തെരേസ പറയുന്നു. മകള്‍ ജെനീവിന്റെ സ്നേഹവും സഹകരണവും തെരേസ മറക്കുന്നില്ല. ഒരു നല്ല ചര്‍മരോഗവിദഗ്ദ്ധനെ കാണാന്‍ സാധിച്ചതിനാലാണ് തനിക്ക് നല്ലൊരു തിരിച്ചു വരവ് സാധ്യമായതെന്നും തെരേസ പറയുന്നു.

Read More : Health Magazine