Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒടിവുകള്‍ നേരെയാക്കാന്‍ ഇനി അഞ്ചു മിനിറ്റ് മാത്രം

924080026

എല്ലുകളുടെ ഒടിവുകള്‍ നിമിഷനേരം കൊണ്ട് നേരെയാക്കാന്‍ സഹായിക്കുന്ന പശ ഗവേഷകര്‍ കണ്ടെത്തി. ഓസ്റ്റിയോപൊറോസിസ് ( osteoporosis) പോലെ എല്ലുകളില്‍ വേഗത്തില്‍ ഒടിവുകള്‍ സംഭവിക്കാന്‍ സാധ്യതയുള്ള രോഗികള്‍ക്ക്  ഏറെ ആശ്വാസമാകുന്ന വാര്‍ത്തയാണ് ഇത്.

സ്വീഡനിലെ ഒരു സര്‍വകലാശാലയിലെ ഗവേഷകര്‍ ആണ് ഈ ഗ്ലൂ കണ്ടുപിടിച്ചത്. നിലവില്‍ എലികളില്‍ നടത്തിയ പഠനത്തില്‍ അഞ്ചു മിനിറ്റിനകം ഈ  ഗ്ലൂ പ്രവര്‍ത്തിക്കുകയും ഒടിഞ്ഞ എല്ലുകള്‍ വേഗത്തില്‍ യോജിക്കുകയും ചെയ്തു. എന്നാല്‍ ഇത് മനുഷ്യരില്‍ ഇതുവരെ പരീക്ഷിച്ചിട്ടില്ല. ഉടന്‍തന്നെ ഇത് മനുഷ്യരില്‍ പരീക്ഷിച്ചു വിജയം കാണുമെന്നു ഗവേഷകര്‍ പറയുന്നു. 

ഒടിഞ്ഞ പല്ലുകള്‍ യഥാസ്ഥാനത്ത് ഒട്ടിക്കാന്‍ ദന്തരോഗവിദഗ്ധര്‍ പണ്ടുമുതലേ ഒരുതരം ഗ്ലൂ ഉപയോഗിക്കുന്നുണ്ട്. ദീര്‍ഘകാലമായി ഇതിനു സമാനമായി എല്ലുകള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുന്ന ഒരുതരം ഗ്ലൂ കണ്ടെത്താന്‍ ഗവേഷകര്‍ ശ്രമിക്കുന്നുണ്ടായിരുന്നു. ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന ഈ ഗ്ലൂ പല്ലുകളില്‍ ഉപയോഗിക്കുന്നതിനെക്കാള്‍ അഞ്ചിരട്ടി ഉറപ്പുള്ളതാണെന്ന് ഗവേഷണത്തിനു നേതൃത്വം നല്‍കിയ പ്രൊഫസര്‍ മാല്‍ക്കോച് പറയുന്നു.

ദന്തരോഗവിദഗ്ധര്‍ ഉപയോഗിക്കുന്ന ബോണ്ടിങ് ടെക്നോളജി തന്നെയാണ് ഇവിടെയും ഗവേഷകര്‍ ഉപയോഗിച്ചത്. (Thiol-ene coupling, or TEC ) എന്നാണു ഇതിനു പറയുന്നത്. എന്നാല്‍ ചില മാറ്റങ്ങളോടെയാണെന്നു മാത്രം. സാധാരണയായി എല്ലുകള്‍ ഒടിഞ്ഞാല്‍ കൂടിചേരാന്‍ 12 ആഴ്ചകളാണ് വേണ്ടിവരുന്നത്. അതുവരെ  രോഗിക്ക് നടക്കാനും സ്വന്തം ആവശ്യങ്ങള്‍ നിര്‍വഹിക്കാനും പരസഹായം ആവശ്യമാണ്. ഈ അവസരത്തിലാണ് ഈ പുത്തന്‍ കണ്ടുപിടുത്തം ഉപകാരപ്പെടുന്നത് . 
Read More : Health News