Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പപ്പായ ഇലയുടെ ചാറ് ഡെങ്കിപ്പനിയെ തടുക്കുമോ?

papaya-leaves

ഈഡീസ് കൊതുകുകളാണ് ഡെങ്കിപ്പനി മനുഷ്യരിലേക്കു പടർത്തുന്നത്. ഇത് രക്തത്തിലെ പ്ലേറ്റ്ലറ്റിന്റെ എണ്ണം ശക്തമായി കുറയ്ക്കുന്നു. 

പപ്പായ ഇലയുടെ ചാറ് പ്ലേറ്റ്ലറ്റുകളുടെ എണ്ണം വർധിപ്പിക്കുമെന്ന് പഠനങ്ങൾ പറയുന്നു. മാത്രമല്ല പപ്പായ ഇലകൾ മലേറിയയെ പ്രതിരോധിക്കാനും ഉത്തമം. കപ്പളങ്ങ ഇലയിൽ കണ്ടെത്തിയ അസ്റ്റോജെനിൻ എന്ന സംയുക്തമാണ് മാരക രോഗങ്ങളായ മലേറിയയും ഡെങ്കിയും പ്രതിരോധിക്കുന്നത്. ആര്യവേപ്പും മല്ലി ഇലയും തുളസിയും ചേർന്ന മിശ്രിതവും ഡെങ്കിപ്പനി കുറയ്ക്കാൻ സഹായിക്കുമെന്നു പറയപ്പെടുന്നു.  

രോഗപ്രതിരോധ ശേഷി കൂട്ടുന്നതിനും പപ്പായയും ഇലയും ഉത്തമമാണ്. ഇലകളിൽ ഫീനോളിക് സംയുക്തങ്ങളും പപ്പായയിൽ ആൽക്കലോയ്ഡും കാണപ്പെടുന്നു. പ്ലേറ്റ്ലെറ്റ് കൗണ്ട് പെട്ടെന്നു കൂടുന്നതിനാൽത്തന്നെ ഡോക്ടറെ കണ്ട് ഉപദേശം സ്വീകരിച്ച ശേഷം മാത്രമേ ഡെങ്കിപ്പനി പ്രതിരോധിക്കാൻ പപ്പായ ഇല ഉപയോഗിക്കാവൂ. പ്ലേറ്റ്ലെറ്റ് കൗണ്ട് ഒരുപാടു കൂടുന്നതും ആപത്താണ്.

പപ്പായ ഇലകളിൽ നിന്ന് എങ്ങനെ ജ്യൂസ് ഉണ്ടാക്കാം?

∙ ഇലകൾ നന്നായി പിഴിഞ്ഞ്, ചാറ് എടുക്കുക. ഇത് ദിവസത്തിൽ കുറഞ്ഞത് രണ്ടു തവണ എങ്കിലും കുടിക്കുക.

പപ്പായ ഇലകൾ ഉണക്കിയതിന് ശേഷം, നന്നായി കഴുകി വൃത്തിയാക്കി ചെറിയ രൂപത്തിൽ അരിയുക. പിന്നീട് ഒരു സോസ്പാനിൽ ഒരു ലീറ്റർ വെള്ളത്തിൽ അരിഞ്ഞ ഇലകൾ ഇട്ട് തിളപ്പിച്ചശേഷം മാരിനേറ്റ് ചെയ്യുക. വെള്ളം പകുതി വറ്റുമ്പോൾ, മിശ്രിതം ഊറ്റിയെടുക്കുക. സോസ്പാൻ മൂടാതെ തുറന്ന് വയ്ക്കുക. ഇത് ദിവസത്തിൽ രണ്ട് തവണ കുടിക്കാം.

പപ്പായ ഇലയുടെ ചാറ് വിദഗ്ധ നിർദ്ദേശം അനുസരിച്ചു മാത്രം ഉപയോഗിക്കുക. ആവശ്യത്തിന് വെള്ളം കുടിക്കുന്നതിന് പുറമേ, ആട്ടിൻ പാൽ, ഇളനീര് എന്നിവയും കുടിക്കാം. ഇത് നിങ്ങളെ ധാതുക്കളാൽ സമ്പുഷ്ടമാക്കുകയും തലവേദന, പേശി വേദന ലക്ഷണങ്ങളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യും.

Read More : Health News