Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്തുകൊണ്ട് രക്തസമ്മര്‍ദം പരിശോധിക്കണം; 10 കാരണങ്ങൾ

blood-pressure

പ്രത്യേകിച്ച് ലക്ഷണങ്ങൾ ഒന്നുമില്ലാതെയാണ് രക്തസമ്മര്‍ദം നമ്മളെ പിടികൂടുന്നത്. താഴെപ്പറയുന്ന 10 കാരണങ്ങൾ രക്തസമ്മര്‍ദം പതിവായി പരിശോധിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്നു. 

1.  ജീവൻ ഹനിക്കുന്ന ജീവിതശൈലീ രോഗം. രക്തസമ്മര്‍ദം പ്രത്യേകിച്ച് ലക്ഷണങ്ങൾ ഒന്നും കാണിക്കുകയില്ല. 

2. അമിതവണ്ണം, പ്രമേഹം പോലുള്ള അവസ്ഥകളിൽ ക്ഷീണം, അണുബാധ, കൂടെക്കൂടെ മൂത്രമൊഴിക്കാനുള്ള പ്രവണത എന്നീ ലക്ഷണങ്ങൾ കാണുന്നു. മറ്റ് ലക്ഷണങ്ങളൊന്നും ഈ അവസ്ഥയിൽ ഇല്ല.

3. രക്തസമ്മര്‍ദ നിലയെപ്പറ്റി അവബോധരാവാനുള്ള ഏക മാർഗം പതിവായ പരിശോധന മാത്രമാണ്. പ്രായപൂർത്തി യായ എല്ലാവരും രക്തസമ്മര്‍ദനില പതിവായി പരിശോധിക്കണം. 20 വയസ്സിനു മുകളിലുള്ളവർ, രക്തസമ്മര്‍ദം സാധാരണ നിലയിലാണെങ്കിലും രണ്ട് വർഷത്തിൽ ഒരിക്കൽ പരിശോധന നടത്തണം.  രക്തസമ്മര്‍ദത്തിനു മരുന്നു കഴിക്കുന്നവർ മാസത്തിൽ രണ്ടു തവണയെങ്കിലും വ്യതിയാനം പരിശോധിക്കണം’’

4. മാറി വരുന്ന ജീവിതരീതികളും ഭക്ഷണശീലങ്ങളും വ്യായാമശീലങ്ങളും ശരിയായി ഉറക്കം ലഭിക്കാത്തതുമൊക്കെ യുവജനങ്ങളിലും രക്തസമ്മര്‍ദ രോഗങ്ങൾ ഉണ്ടാക്കുന്നുണ്ട്.

5. ഈ രോഗാവസ്ഥ വളരെ വൈകിയ ഘട്ടത്തിലാണ് തിരിച്ചറിയുന്നതെങ്കിൽ, അത് പക്ഷാഘാതത്തിനും കാഴ്ച പ്രശ്നങ്ങൾക്കും വൃക്കരോഗങ്ങൾക്കും കാരണമാകും. കൃത്യമായി ചികിത്സ െചയ്യാതിരുന്നാൽ ഇത് ശരീരത്തിലെ മിക്ക അവയവങ്ങളുടെയും തകർച്ചയ്ക്ക് കാരണമായേക്കാം. 

6. ഭക്ഷണത്തിൽ അമിതമായ ഉപ്പിന്റെ ഉപയോഗം രക്തസമ്മര്‍ദത്തിന്റെ സാധ്യതകൾ വർധിപ്പിക്കുന്നു. മദ്യപാനവും നിരന്തരമായ പുകവലിയും ഇതിനുള്ള കാരണങ്ങളാണ്.

7. വളരെ ചെറുപ്പത്തിൽ തന്നെ നിങ്ങൾക്ക് രക്തസമ്മര്‍ദം ബാധിച്ചാൽ, ഇത് പിന്നീട് നിങ്ങളുടെ അവസ്ഥയെ കൂടുതൽ മോശമാക്കും. ഇത് ഹൃദയത്തെ ബാധിച്ചേക്കാം. വൃക്കകളുടെ തകർച്ചയ്ക്കും രക്തസമ്മര്‍ദം പ്രധാന കാരണമാണ്. 

8. ലോക രക്തസമ്മർദ ദിനത്തിന്റെ പ്രധാന ലക്ഷ്യം രക്ത സമ്മര്‍ദ നില പതിവായി പരിശോധിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് ആളുകളെ അവബോധരാക്കുക എന്നതാണ്. അതിനാൽ രക്തസമ്മര്‍ദ നില തിരിച്ചറിയുക എന്നതാണ് ഈ ദിവസത്തിന്റെ പ്രമേയമാക്കിയത്.

9. ചെറിയ ക്ലിനിക്കുകളിലേക്കും മെഡിക്കൽ ക്യാമ്പുകളിലേക്കും രക്തസമ്മര്‍ദം പരിശോധിക്കാൻ ആളുകളെ എത്തിക്കുകയെന്നതാണ് ഈ ദിവസത്തിന്റെ ലക്ഷ്യം. രക്തസമ്മര്‍ദമുള്ളവരെ കണ്ടെത്തി, അവർക്ക് വേണ്ട ചികിത്സ നൽകുന്നതിനുമാണിത്. 

10. ഏറ്റവുമധികം ശ്രദ്ധിക്കപ്പെടാതെ പോവുന്ന ലക്ഷണങ്ങളില്ലാത്ത രോഗങ്ങളിൽ ഒന്നാണ് രക്തസമ്മര്‍ദം.

Read More : Health Magazine