Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇനി മലയാളത്തിലും

postmortem

പോസ്റ്റ്മോർട്ടം റിപ്പോർട്ടുകൾ മലയാളത്തിലും നൽകണമെന്ന ഔദ്യോഗികഭാഷ സംബന്ധിച്ച നിയമസഭാ സമിതിയുടെ നിർദേശം നടപ്പാക്കാൻ പൊലീസും ആരോഗ്യ വകുപ്പും നടപടി തുടങ്ങി.

ഇതിന്റെ ഭാഗമായി നിലവിലുള്ള പിഎംആർ(പോസ്റ്റ്മോർട്ടം റീഡിസ്ട്രിബ്യൂഷൻ) ഫോറം മലയാളത്തിലേക്കു പരിഭാഷപ്പെടുത്തി റിപ്പാർട്ട് തയാറാക്കുന്നതു സംബന്ധിച്ച് എല്ലാ മെഡിക്കൽ ഓഫിസർമാരുടെയും അഭിപ്രായം ആരോഗ്യവകുപ്പ് ആരായും. ആരോഗ്യ വകുപ്പ് ഡയറക്ടർ ഇക്കാര്യത്തിൽ ജില്ലാ മെഡിക്കൽ ഓഫിസർമാർക്കു രേഖാമൂലം നിർദേശം നൽകിയിട്ടുണ്ട്.

ഔദ്യോഗിക ഭാഷയുടെ കാര്യത്തിൽ നിയമസഭാ സമിതിയുടെ നിർദേശം നടപ്പാക്കുന്നതിന്റെ ഭാഗമായി പോസ്റ്റ്മോർട്ടം റിപ്പോർട്ടും മലയാളത്തിൽ വേണമെന്നു ശുപാർശയുണ്ടായിരുന്നു. ഇതു സംബന്ധിച്ച് അഡീഷണൽ ചീഫ് സെക്രട്ടറി സംസ്ഥാന പോലീസ് മേധാവിക്കു നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് മേധാവി ആരോഗ്യ ഡയറക്ടർക്കു കത്തു നൽകി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മെഡിക്കൽ, ഫൊറൻസിക് പദങ്ങൾക്കു പകരം മലയാള പദങ്ങളില്ലെങ്കിൽ അവ അതേ രീതിയിൽ റിപ്പോർട്ടിൽ ചേർക്കണമെന്നും ഭരണഭാഷ മലയാളമാക്കുന്നതിനുള്ള സർക്കാർ ഉത്തരവുകൾ പാലിക്കണമെന്നും നിയമസഭാസമിതി ആവശ്യപ്പെട്ടിരുന്നു.

Read More : Health Tips