Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എച്ച്ഐവിയും എച്ച്പിവിയും അറിയില്ലെങ്കിലും ട്രംപിന് തന്റെ മകളെ നന്നായി അറിയാമെന്ന് ബിൽഗേറ്റ്സ്

trump-bill-gates

എച്ച്ഐവിയും എച്ച്പിവിയും തമ്മിലുള്ള വ്യത്യാസം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് അറിയില്ലെങ്കിലും തന്റെ മകളുടെ പൂർണ വിവരങ്ങൾ അറിയാമെന്ന് മൈക്രോസോഫ്റ്റ് സഹ സ്ഥാപകൻ ബിൽഗേറ്റ്സ്. ബിൽ ആൻഡ് മെലിന്ദ ഫൗണ്ടേഷന്റെ ഒരു ചടങ്ങിനിടെയായിരുന്നു ബിൽഗേറ്റ്സിന്റെ ഈ പരാമർശം. 

2016–ൽ ന്യൂയോർക്കിലും കഴിഞ്ഞ വർഷം വൈറ്റ്ഹൗസിലും നടന്ന മീറ്റിങുകളിൽ ട്രംപ് എച്ച്ഐവിയും എച്ച്പിവിയും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചു ചോദിച്ചു. കൂടാതെ എന്റെ മകളെക്കുറിച്ചും അവളുടെ രൂപത്തെക്കുറിച്ചും പരാമർശിക്കുകയും ചെയ്തിരുന്നു. ഇതാകട്ടെ എന്റെ ഭാര്യയ്ക്ക് അത്ര ഇഷ്ടപ്പെട്ടിട്ടില്ല– ബിൽഗേറ്റ്സ് പറഞ്ഞു.  

വൈറ്റ്ഹൗസിലെ ശാസ്ത്ര ഉപദേഷ്ടാവാൻ ബിൽഗേറ്റ്സിനെ ട്രംപ് നേരത്തേ ക്ഷണിച്ചിരുന്നു. താൽപര്യമില്ലെന്നു പറഞ്ഞ് ബിൽഗേറ്റ്സ് പിൻമാറുകയായിരുന്നു. ഫ്ലോറിഡയിൽ നടന്ന ഒരു കുതിരപ്രദർശനത്തിലാണ് ബിൽ‌ഗേറ്റ്സിന്റെ മകൾ ജെനിഫറിനെ ട്രംപ് ആദ്യമായി കണ്ടതെന്നാണ് പാപ്പരാസികൾ പറയുന്നത്. 

എച്ച്ഐവി(ഹ്യൂമൻ ഇമ്മ്യൂണോ ഡെഫിഷ്യൻസി വൈറസ്) എയ്ഡ്സിനു കാരണമാകുന്ന രോഗാണുവാണ്. എച്ച്പിവി(ഹ്യൂമൻ പാപ്പിലോമ വൈറസ്) മൂത്രാശയ കാൻസറിലേക്കു നയിക്കുന്ന അണുബാധയാണ്.

Read More : Health Magazine