Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാഠ്യേതര പ്രവർത്തനങ്ങൾ ഗുണത്തെക്കാളേറെ ദോഷകരം

872697992

സ്കൂൾ വിട്ടു വന്നാൽ പാട്ട്, നൃത്തം, ചിത്രരചന, കരാട്ടേ. ഓരോ ദിവസവും ഓരോ ക്ലാസ്സുകളാണ് കുട്ടികൾക്ക്. പഠനത്തിനു പുറമെ പാഠ്യേതര പ്രവർത്തനങ്ങളിൽ മക്കളെ മിടുക്കരാക്കാൻ അച്ഛനമ്മമാർ നെട്ടോട്ടമോടുകയാണ്. ട്യൂഷൻ ക്ലാസ്സുകൾ വേറെയും. ആഴ്ചയ്ക്ക് ഏഴു ദിവസം തികയാത്ത അവസ്ഥ.

എന്നാൽ രക്ഷിതാക്കൾ ശ്രദ്ധിക്കുക. നിങ്ങളുടെ കുട്ടിക്ക് ഈ പാഠ്യേതര പ്രവർത്തനങ്ങൾ ഗുണത്തേക്കാളേറെ ദോഷം ചെയ്യും. കുട്ടിയുടെ വളർച്ചയെയും വികാസത്തെയും സൗഖ്യത്തെയും അത് ബാധിക്കും.

88 ശതമാനം കുട്ടികളും ആഴ്ചയിൽ നാലു മുതൽ അഞ്ചു ദിവസം വരെ ചിട്ടയായി പാഠ്യേതര പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു. ഇവരിൽ 58 ശതമാനം പേരാകട്ടെ ഓരോ വൈകുന്നേരവും ഒന്നിലധികം കാര്യങ്ങളാണ് ചെയ്യുന്നത്.

ഈ ‘എക്സ്ട്രാ കരിക്കുലർ’ പ്രവർത്തനങ്ങൾ കുടുംബ ജീവിതത്തെയും ബാധിക്കുന്നു. പ്രത്യേകിച്ചും ഒന്നിലധികം കുട്ടികൾ ഉള്ള കുടുംബങ്ങളെ വീട്ടിലെ എല്ലാവർക്കും കൂടി ഒന്നിച്ച് സമയം ചെലവഴിക്കാൻ പറ്റാതെ വരുന്നു.

‘‘നല്ല രക്ഷിതാക്കളാണെന്നു കാണിക്കാൻ അവർ തന്നെ മുൻകയ്യെടുത്ത്  കുട്ടികളെ ഓരോന്നിനും പങ്കെടുപ്പിക്കുന്നു. എന്നാൽ യാഥാർഥ്യം മറ്റൊന്നാണ്. കൃത്യമായും ചിട്ടയായും ഉള്ള തിരക്കു പിടിച്ച ഈ പ്രവർത്തനങ്ങൾ കുട്ടികൾക്ക് സ്ട്രെയ്ന്‍ ആണ്. രക്ഷിതാക്കളോടൊപ്പം ചെലവഴിക്കാൻ പോലും കുട്ടികൾക്ക് പറ്റാതാകുന്നു– പഠനത്തിനു നേതൃത്വം നൽകിയ ബ്രിട്ടനിലെ എഡ്ജ് ഹിൽ സർവകലാശാലയിലെ പ്രെഫസറായ ഷാരോണ്‍ വീലർ പറയുന്നു.

പഠനത്തിനായി 12 പ്രൈമറി സ്കൂളുകളിലെ 50 കുടുംബങ്ങളെ ഇന്റർവ്യൂ ചെയ്തു. ആരോഗ്യകരമായ ‘ബാലൻസ്’ നിലനിർത്തി മുന്നോട്ടു പോയില്ലെങ്കിൽ പാഠ്യേതര പ്രവർത്തനങ്ങൾ കുടുംബ ജിവിതത്തിനും കുട്ടികൾക്കും ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് ‘‘സ്പോർട്സ്, എജ്യൂക്കേഷൻ ആൻഡ് സൊസൈറ്റി’’ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ഈ പഠനം പറയുന്നു.

മക്കൾ മിടുക്കരായി വളരട്ടെ. എന്നാൽ തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കണോ എന്ന് രക്ഷിതാക്കൾ ചിന്തിക്കുക.

Read More : ആരോഗ്യവാർത്തകൾ