Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തടയാം ജലദോഷത്തെയും

497835726

ജലദോഷം എന്നു കേള്‍ക്കുമ്പോൾ നിസ്സാരമായി തോന്നുമെങ്കിലും അതു വന്നാൽ മിക്കവർക്കും അസ്വസ്ഥതയാണ്. തുമ്മലും മൂക്കൊലിപ്പും ആകെപ്പാടെ വല്ലാത്ത ബുദ്ധിമുട്ട് തന്നെ. ജലദോഷത്തിന് പ്രത്യേകിച്ച് മരുന്നൊന്നും ഇല്ല തന്നെ.

നൂറിലധികം തരത്തിൽപ്പെട്ട വൈറസുകളുടെ ഒരു കുടുംബമാണ് ജലദോഷത്തിനു കാരണം. ജലദോഷത്തിനെ പ്രതിരോധിക്കാനോ കുത്തിവയ്പ് എടുക്കാനോ സാധ്യവുമല്ല. ദ്രുതഗതിയിലാണ് വൈറസുകൾ രൂപപ്പെടുന്നത്. ഇവ വളരെ പെട്ടെന്നു തന്നെ മരുന്നിനെതിരെയുള്ള പ്രതിരോധം ആർജ്ജിക്കുകയും ചെയ്യും.

ഈ കാരണങ്ങൾ കൊണ്ടുതന്നെ അണുബാധയുടെ ലക്ഷണങ്ങളായ മൂക്കൊലിപ്പ്, തൊണ്ടവേദന, പനി മുതലായവയ്ക്ക് പരിഹാരം തേടി ചികിത്സിക്കുക മാത്രമാണ് സാധാരണ ചെയ്യുന്നത്.

ജലദോഷത്തെപ്പറ്റി ഇപ്പോൾ പറയാന്‍ കാരണമുണ്ട്. ജലദോഷം തടയാൻ സഹായിക്കുന്ന ഒരു തന്മാത്ര ഗവേഷകർ തിരിച്ചറിഞ്ഞു. മനുഷ്യ കോശങ്ങൾ ഉപയോഗിച്ച് നടത്തിയ ലബോറട്ടറി പരിശോധനയിൽ ജലദോഷത്തിന്റെ വൈറസിനെ പൂർണമായും തടയാൻ തന്മാത്രയ്ക്കു കഴിയുമെന്നു തെളിഞ്ഞതായി നേച്ചർ കെമിസ്ട്രി ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

മൃഗങ്ങളിലും തുടർന്ന് മനുഷ്യരിലും പരീക്ഷണങ്ങൾ‌ നടത്താനാകുമെന്നാണ് പഠനം നടത്തിയ ലണ്ടനിലെ ഇംപീരിയൽ കോളജിലെ ഗവേഷകർ പ്രതീക്ഷിക്കുന്നത്.

മനുഷ്യ കോശങ്ങളിലെ ഒരു പ്രോട്ടീൻ ആയ എൻ – മിറിസ്റ്റോയ്ൽ ട്രാൻസ്ഫോറേസ് (NMT) നെയാണ് തന്മാത്ര ലക്ഷ്യം വയ്ക്കുന്നത്. വൈറസ് ജീനോമിനെ സംരക്ഷിക്കുന്നു. പ്രോട്ടീൻ ഷെല്ലിനെ നിർമിക്കുന്നതിൽ നിന്നു വൈറസുകൾ NMT യെ തടയുന്നു. പുതിയ പകർപ്പ് എടുക്കാൻ എല്ലാത്തരം വൈറസുകൾക്കും മനുഷ്യന്റെ ഒരേ പ്രോട്ടീനാണ് ആവശ്യം. അതുകൊണ്ടു തന്മാത്ര എല്ലാത്തിനും എതിരെ പ്രവർത്തിക്കുന്നു. ജലദോഷം വൈറസിനെതിരെയും പോളിയോ ഫുട് ആൻഡ് മൗത്ത് ഡിസീസ് വൈറസിനെതിരെയും തന്മാത്ര പ്രവര്‍ത്തിക്കും– ഗവേഷകർ പറയുന്നു.

ആസ്മ, സിഒപിഡി മുതലായവ ഉള്ളവരിൽ ജലദോഷം, മറ്റ് ഗുരുതര പ്രശ്നങ്ങൾക്കും കാരണമാകാമെന്ന് ഗവേഷകനായ ഈദ് ടേറ്റ് പറയുന്നു.

ഇതുപോലൊരു മരുന്ന് വളരെയധികം പ്രയോജനകരമാണ്. ഇൻഹേലർ രൂപത്തിലുള്ള മരുന്ന് നിർമിക്കാനുള്ള തയാറെടുപ്പിലാണ് ഗവേഷകർ. പാർശ്വഫലങ്ങളില്ലാതെ തന്നെ ഈ മരുന്ന് ജലദോഷ വൈറസിനെതിരെ പ്രവർത്തിക്കുന്നു. IMP 1088 എന്നു പേരിട്ട തന്മാത്ര നൂറിരട്ടി ഫലപ്രദമാണെന്ന് പഠനം പറയുന്നു.

Read More : Health News