Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്വാസകോശം സ്പോഞ്ച് പോലെയാണോ?

lungs

ശ്വാസോച്ഛ്വാസം ജീവന്റെ അടയാളമാണ്. ശ്വസനപ്രക്രിയയിലൂടെ ഓക്സിജൻ കലർന്ന് ശുദ്ധവായു ശ്വാസകോശങ്ങളിലെത്തുകയും കാർബൺഡൈ ഓക്സൈഡ് കലർന്ന നിശ്വാ സവായു പുറന്തള്ളപ്പെടുകയും ചെയ്യുന്നു. ഒരു മിനിറ്റിൽ ശരാശരി 14 മുതൽ 16 തവണ വരെയാണ് നാം ശ്വാസോച്ഛ്വാസം നടത്തുന്നത്. ഒരു ദിവസം ഏകദേശം 23,000 തവണ നാം ശ്വാസോച്ഛ്വാസം നടത്തുന്നുണ്ട്. നാം അറിയാതെ നടക്കുന്ന ഒരു അനൈച്ഛിക പ്രവർത്തനമായതുകൊണ്ട് നാമിത് ശ്രദ്ധിക്കുന്നില്ലെന്നു മാത്രം. 

മൂക്കിലൂടെ അകത്തേക്ക് വലിച്ചെടുക്കുന്ന അന്തരീക്ഷവായു മൂക്കിനകത്തെ ശുദ്ധീകരണ പ്രക്രിയ കഴിഞ്ഞ് ശ്വസന വ്യവസ്ഥയുടെ സങ്കീർണമായ നിരവധി പാതകൾ താണ്ടിയാണ് ഓക്സിജന്റെയും കാർബൺ ‍ഡൈ ഓക്സൈഡിന്റെയും കൈമാറ്റം നടക്കുന്ന വായു അറകളിലെത്തുന്നത്. പ്രധാന ശ്വാസനാളി ശാഖോപശാഖകളായി 23 തവണ വിഭജിച്ചാണ് ശ്വാസനാളികളുടെ ശൃംഖല വായു അറകളിലെത്തുന്നത്. ശ്വസന നാളികളുടെ 23 തലമുറകൾ കടന്നുള്ള പ്രാണവായു വിന്റെ നിരന്തര പ്രവാഹം. അത് ജീവന്റെ ചൈതന്യ പ്രവാഹം തന്നെയാണ്. 

പ്രാണവായുവിന്റെ സഞ്ചാരം അത്ഭുതകരവും സങ്കീർണവുമായ മാർഗങ്ങളിലൂടെയാണ്. കേവലം 2.5 ചതുരശ്ര സെ.മീ മാത്രം വ്യാസമുള്ള പ്രധാന ശ്വാസക്കുഴലായ ട്രക്കിയയിൽ നിന്ന് 23 തവണ ശാഖോപശാഖകളായി വിഭജിച്ച് 11,800 ചതുരശ്ര സെ.മീ വ്യാസമുള്ള അതിവിശാലമായ ശ്വസന അറകളിലേക്ക് എത്തിച്ചേരുന്നു. ഇടവഴിയിൽ നിന്ന് വണ്ടിയോടി വിശാലമായ കടപ്പുറത്തെത്തുന്നതുപോലെ. ഉച്ഛ്വാസ വായു ഒടുക്കം വാതക കൈമാറ്റം നടക്കുന്ന അന്തിമ തലമായ വായു അറവകളിലെത്തിച്ചേരുന്നു. രണ്ട് ശ്വാസകോശങ്ങളി ലായി മൊത്തം 300 ദശലക്ഷം വായു അറകളാണുള്ളത്. 

വായു അറകളെ ചുറ്റിപ്പറ്റി രക്തക്കുഴലുകളുടെ അതിസൂക്ഷ്മ ശാഖകളായ നിരവധി ലോമികകളുണ്ട്. ശ്വസനപ്രക്രിയയിലൂടെ വായു അറയിലെത്തുന്ന ഓക്സിജൻ ലോമികകളിലെ രക്തത്തിൽ കലരുകയും ലോമികകളിലെ രക്തത്തിലെ കാർ ബൺ ഡൈ ഓക്സൈഡ് വായു അറകളിലേക്ക് പ്രവേശിക്കു കയും െചയ്യുന്നു. ഇത് ഉച്ഛ്വാസ പ്രക്രിയയിലൂടെ പുറത്തു പോകുന്നു. വായു അറകളായ ആൽവിയോളസിലാണ് വാതക വിനിമയത്തിന്റെ ഏറിയ പങ്കും നടക്കുന്നത്. മനുഷ്യ ശ്വാസ കോശത്തിന്റെ ഉപരിതല വിസ്തീർണ്ണം ഒരു ടെന്നീസ് കോര്‍ട്ടി ന്റെ പകുതിക്കടുത്തു വരും. അതായത് 100 ചതുരശ്രമീറ്റർ!

മനുഷ്യശരീരം ഒരു മഹാത്ഭുതം, ഡോ. ബി. പത്മകുമാർ

Read More : Health News