Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രസവത്തിനുശേഷം വെള്ളം അലർജി; അപൂർവാവസ്ഥയുമായി യുവതി

rare-disease

ഗര്‍ഭാവസ്ഥയും പ്രസവവുമെല്ലാം ഒരു സ്ത്രീയുടെ ജീവിതത്തില്‍ ഏറ്റവും നിര്‍ണായകമായ കാര്യങ്ങളാണ്. അതിനൊപ്പം ആരോഗ്യപരമായും ഏറെ ശ്രദ്ധ നല്‍കേണ്ട സന്ദര്‍ഭവും. ചിലപ്പോഴെങ്കിലും എല്ലാവർക്കും ഇത് സന്തോഷകരമാകണമെന്നില്ല. ലക്ഷത്തില്‍ ഒരാള്‍ക്കെങ്കിലും പ്രസവാനന്തരം അപൂര്‍വമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായേക്കാം.

25 കാരിയായ ചെറില്ലി ഫെറോഗിയയുടെ അനുഭവം ഇതിനുദാഹരണമാണ്. കഴിഞ്ഞ ജനുവരിയിലാണ് ചെറില്ലി കുഞ്ഞിനു ജന്മം നല്‍കിയത്. ഇതിനു ശേഷം കുളിക്കുമ്പോഴോ ദേഹത്ത് വെള്ളം വീണാലോ ചെറില്ലിയ്ക്ക് കടുത്ത ചൊറിച്ചിലും വേദനയും ആരംഭിച്ചു. 

ആദ്യമാദ്യം ഇത് അലര്‍ജിയാകുമെന്നു കരുതി‌. എന്നാല്‍ ഇതേ അനുഭവം തുടർന്നതോടെ ഡോക്ടറെ കണ്ടു.  വൈകാതെ വളരെ അപൂര്‍വം എന്നുതന്നെ പറയാവുന്ന Aquagenic Uticaria  എന്ന രോഗമാണെന്നു സ്ഥിരീകരിച്ചു. ലോകത്താകമാനം വെറും 34 പേര്‍ക്കാണ് ഇത് കണ്ടെത്തിയിരിക്കുന്നത്. 

allergy

പോസ്റ്റ്‌പാര്‍ട്ടം ഡിപ്രഷന്‍ ആകും ഇവരുടെ പ്രശ്നം എന്നാണ് ആദ്യം കരുതിയത്‌. വെള്ളം തൊട്ടാല്‍ അഞ്ചാം മിനിറ്റില്‍ ഈ പ്രശ്നം ഉണ്ടാകും. ദേഹം മുഴുവന്‍ ചൊറിഞ്ഞു പൊട്ടുക, കഠിനമായ വേദന എന്നിവ ഉണ്ടാകും. വിയര്‍ത്താല്‍ പോലും ശരീരം പൊട്ടാന്‍ തുടങ്ങും. ഉള്ളിലും ഈ പ്രശ്നം ഉള്ളതിനാല്‍ വെള്ളം പോലും കുടിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ചെറില്ലി. ദിവസം കഴിയുന്തോറും ഇവരുടെ സ്ഥിതി മോശമാകുകയാണ്. ഇതുപോലെ സമാനഅനുഭവം ഉള്ളവരെ തേടുകയാണ് ഇപ്പോള്‍ ചെറില്ലി. ഒപ്പം ഫലപ്രദമായ മരുന്നും രോഗം പൂർണമായും മാറി സന്തോഷകരമായ ഒരു ജീവിതം കുഞ്ഞിനോടൊത്തെ ആഗ്രഹിക്കുകയാണ് ചെറില്ലി.

Read More : ആരോഗ്യവാർത്തകൾ