Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അറിയണം സിസേറിയനിലെ ഈ പ്രശ്നങ്ങൾ

cesarean

പ്രസവത്തിനിടയിൽ എന്തെങ്കിലും അത്യാഹിതം സംഭവിച്ചാൽ അത് ഡോക്ടറുടെ മേൽ പഴിചാരി വായിൽത്തോന്നുന്നതെല്ലാം വിളിച്ചു പറഞ്ഞ് പറ്റുവാണേൽ ആ ആശുപത്രിക്കും കേടുപാടുകൾ വരുത്തി പ്രശ്നം സങ്കീർണമാക്കാനാണ് ഭൂരിഭാഗവും ശ്രമിക്കുന്നത്. ഇന്നലെക്കൂടി ഡോക്ടർ പരിശോധിച്ചതാ, സ്കാൻ ചെയ്തതതാ... അപ്പോഴൊന്നും ഉണ്ടാകാത്ത പ്രശ്നം ഇന്നെങ്ങനെ ഉണ്ടായി എന്നു പലരും ചോദിക്കാറുമുണ്ട്. ഇവിടെ ഡോക്ടറുടെയോ ബന്ധപ്പെട്ടവരുടെയോ വാദങ്ങൾക്ക് എത്രപേർ ചെവികൊടുക്കാറുണ്ട്. നഷ്ടം എപ്പോഴും നഷ്ടം തന്നെയാണ്. ആ ദുഃഖം ഏവരുടെയും ഉള്ളിലുണ്ടു താനും. പക്ഷേ ഒന്നു പറഞ്ഞോട്ടെ... ഒരിക്കലും ഒരു ജീവൻ നഷ്ടപ്പെടുത്താൻ അറിഞ്ഞുകൊണ്ട് ഒരു ഡോക്ടറും ശ്രമിക്കാറില്ല, പ്രത്യേകിച്ച് പ്രസവം നടക്കുമ്പോൾ. അവരും ഒരമ്മ അല്ലെങ്കിൽ അച്ഛൻ ആണ്. സിസേറിയൻ നടക്കുന്നതിനിടയിൽ ഉണ്ടാകാവുന്ന സങ്കീർണതകളെക്കുറിച്ച് വിഷൻ ഐ കെയർ ആൻഡ് ഡയബറ്റോളജിക്കൽ സെന്ററിലെ ഡോക്ടർ ജോഗേഷ് സോമനാഥൻ എഴുതിയ ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം.

"ഒമ്പത് മാസം ചികിൽസിച്ച ഡോക്ടർ, ഓപ്പറേഷന്റെ തലേന്നും സ്കാൻ ചെയ്ത ഡോക്ടർ, എന്റെ ഭാര്യക്ക് മുൻകൂട്ടിയുള്ള പ്ലാൻ അനുസരിച്ച് സിസേറിയൻ നടത്തി. ഓപറേഷനോട് കൂടി ബ്ലീഡിങ് ഉണ്ടാവുകയും ഭാര്യ മരണത്തിന്റെ വക്കോളമെത്തിയപ്പോൾ നമ്മളോട് വിവരംപറയുകയും പെട്ടന്ന് ബ്ലഡ് ഡോണർസിനെ അറേഞ്ച് ചെയ്യാൻ ആവശ്യപ്പെടുകയും, യൂട്രസ് റിമൂവ് ചെയ്യണം എന്ന് പറഞ്ഞു സമ്മതപത്രം എഴുതിപ്പിച്ച് അത് ചെയ്യുകയും ചെയ്തു. നിങ്ങൾക്ക് ചിലപ്പോൾ ഇത്തരക്കാർ ഒരു പേഷ്യന്റ് മാത്രമായിരിക്കാം. അതിനപ്പുറം ഇവർ അമ്മയാണ് ഭാര്യയാണ്. മകളാണ് സഹോദരിയാണ്. തൊട്ടുതലേന്ന് സ്കാൻ ചെയ്തപ്പോഴും എല്ലാം നോർമൽ എന്നാണു പറഞ്ഞത്. അമ്മയും കുഞ്ഞും രക്ഷപ്പെട്ടു, പക്ഷേ ഞങ്ങൾ അനുഭവിച്ച ടെൻഷനും വേദനയും നിങ്ങൾ ഡോക്ടർമാർക്ക് മനസ്സിലാകില്ല... "

ഇത് കേൾക്കുന്ന സാധാരണക്കാർ എന്തായിരിക്കും ആദ്യം ചിന്തിക്കുക.... ആ ലേഡി ഡോക്ടർക്ക് രണ്ട് കൊടുക്കണം.... രണ്ട് തെറിയെങ്കിലും പറയണം.... ശരിയല്ലേ.... ???.

ഇനി ഇതുവരെ എഴുതിയതങ്ങ് മറക്കുക... അല്പ നേരത്തെക്ക്....

ആ ഡോക്ടറുടെ ഭാഗത്ത് നിന്നൊന്ന് ചിന്തിക്കാം.. കുടെ ആ ഓപ്പറേഷൻ തീയേറ്ററിൽ ഒന്ന് കയറാം....പേഷ്യന്റ് ഓപ്പറേഷൻ ടേബിളിൽ ചിരിച്ചു കൊണ്ട് കിടക്കുന്നു... അനസ്‌തേഷ്യ ഡോക്ടർ സ്‌പൈനൽ കൊടുക്കുന്നു... ഡോക്ടർ കൂളായി സിസേറിയൻ ചെയ്യുന്നു.... മിടുക്കിയായ ഒരു കുഞ്ഞുവായെ പുറത്തെടുക്കുന്നു.... കുഞ്ഞിനെ പീഡിയാട്രീഷൻ പരിശോധിക്കുന്നു... വാവ നന്നായി കരയുന്നു.... അമ്മ പാതി മയക്കത്തിൽ അത് കേൾക്കുന്നു .... ഇത് വരെ എല്ലാം ശുഭം....ഇനി യൂട്ടറസ് കോൺട്രാക്ട് ചെയ്യണം..., മറുപിള്ള (placenta) സെപ്പറേറ്റ് ആകണം ബ്ലീഡിങ് സ്റ്റോപ്പ് ആകണം...പിന്നെ യൂട്രസ് തുന്നിക്കെട്ടണം... അബ്‌ഡൊമെൻ വൂണ്ട് ക്ലോസ് ചെയ്യണം....

പക്ഷേ ഇവിടെ പ്രധാന മായും മൂന്ന് പ്രശ്നങ്ങൾ സംഭവിക്കാം...യുട്രസ് കൺട്രാക്ട് ചെയ്തില്ലെങ്കിലോ ??...ഒരു വലിയ ചക്കയുടെ അത്രയും വലിപ്പമുള്ള യുട്രസ് ഒരു ക്രിക്കറ്റ് ബാളോളം കട്ടിയാകണം... ചുരുങ്ങണം....ഇത് നടന്നില്ലെങ്കിൽ ബ്ലീഡിങ് നിൽക്കില്ല....(അറ്റോണിക് പോസ്റ്റ് പാർട്ടം ബ്ലീഡിങ്)... അതല്ല ഇനി പ്ലാസന്റെ യൂട്രസിൽ നിന്നു വിട്ടു വന്നില്ലെങ്കിലോ (adherant

പ്ലാസന്റ) വലിച്ച് പറിച്ച് എടുത്താൽ ബ്ലീഡിങ് പിന്നെ നിൽക്കില്ല.... നിന്നാലും കുറച്ച് അകത്തെങ്ങാനും ഇരുന്നുപോയാൽ പിന്നീട് ബ്ലീഡിങ് അങ്ങ് തുടങ്ങും.... 

ഇവിടെയും തീരുന്നില്ല യൂട്രസ് കൺട്രാക്ട് ചെയ്താലും പ്ലാസന്റെ കൃത്യമായി സെപ്പറേറ്റഡ് ആയാലും പ്രസവ സമയത്ത് പെട്ടെന്ന് വരാവുന്ന ബ്ളഡ് ക്ലോട്ടിങ് പ്രശ്നങ്ങൾ കാരണം (DIC) ബ്ലഡ് നിൽക്കാതെ വരാം.... 

500 മില്ലി ബ്ലീഡിങ് വരെ സാധാരണം.... അതിൽ കൂടുതൽ വന്നാൽ ബ്ലഡ് കൊടുക്കേണ്ടിവരും... ഡോക്ടറത് നിങ്ങളോട് പറയണ്ടേ.... ??...ബ്ളഡും ഫ്‌ളൂയിഡും മരുന്നുകളും ഒക്കെ കൊടുക്കുമ്പോൾ മിക്ക കേസുകളും ശരിയായ ദിശയിൽ വരും.... വന്നില്ലെങ്കിൽ പിന്നെ എന്ത്.. ??...ആ ഡോക്ടർ ആ നിമിഷം അനുഭവിക്കുന്ന ആത്മസംഘർഷം നിങ്ങൾക്കൊന്ന് ആലോചിക്കാനെങ്കിലും കഴിയുമോ....ബ്ലീഡിങ് അങ്ങനെ തുടർന്നാൽ അമ്മ ബ്ലഡ് പ്രഷർ കുറഞ്ഞു കുറഞ്ഞു മരണപ്പെടില്ലേ.....ആ ഡോക്ടറുടെ മുന്നിൽ അപ്പോൾ ഒരേയൊരു ലക്ഷ്യം മാത്രം അമ്മ രക്ഷപ്പെടണം.... അതിനെന്തു ചെയ്യണം.... യൂട്രസ് അങ്ങ് റിമൂവ് ചെയ്യുക (Emergency ലൈഫ് സേവിങ് Hysterectomy)....മിനിറ്റുകൾക്കിടയിൽ തീരുമാനം എടുക്കേണ്ടിവരും.... നിങ്ങളോടത് പറയണ്ടേ... ??

ഇനിയാണ് സസ്പെൻസ് ഈ മൂന്ന് പ്രധാന കോപ്ലിക്കേഷനുകളും ഒരു രീതിയിലും ഒരു ഡോക്ടർക്കും, ഏത് ആശുപത്രിയിലും ആയിക്കോട്ടെ....മുൻകൂട്ടി കണ്ടുപിടിച്ച് നിങ്ങളോടു പറയാൻ കഴിയില്ലെന്ന് ഞാൻ നിങ്ങളോട് ഉറപ്പിച്ച് പറയുന്നു.... വീടുകളിൽ മറ്റു ഡോക്ടർമാർ കാണുമല്ലോ.... ചോദിച്ചു നോക്കുക...... തലേ ദിവസം ഹൈ റെസല്യൂഷൻ സ്കാൻ ചെയതാലോ, ബ്ലഡ് ടെസ്റ്റ് ചെയ്താലോ ഒന്നും അറിയില്ല... ഉറപ്പ്‌...

അതുകൊണ്ട് ഇനി മേലാൽ ആ അമ്മയെയും കുഞ്ഞിനേയും രക്ഷപ്പെടുത്തി, എല്ലാ ടെൻഷനും ക്ഷീണവും ഉള്ളിലൊതുക്കി ചിരിച്ചുകൊണ്ട് നിങ്ങളെ കാണാൻ പുറത്തേക്കു വരുന്ന ആ ലേഡി ഡോക്ടറോട് ഇതിന്നലേ എന്തുകൊണ്ട് പറഞ്ഞില്ല എന്ന് ചോരത്തിളപ്പോടെ ചോദിക്കരുതേ.... അത് മനുഷ്യ സാധ്യമല്ല....അത്ര തന്നെ....

നിങ്ങളനുഭവിക്കുന്ന ടെൻഷൻ വിഷമം എല്ലാം ഞങ്ങൾക്ക് മനസ്സിലാകും കാരണം അതെല്ലാം ഞങ്ങളുടെ ഉള്ളിൽ അതിൽ കൂടുതലുണ്ട്.....പക്ഷേ ഞങ്ങൾ തല്ലു കൊണ്ടാലും പച്ചത്തെറി കേട്ടാലും കരഞ്ഞൂടല്ലോ.... ഡോക്ടറല്ലേ ... ??

ഒന്നോർക്കുക ഇന്ത്യ മുഴുവൻ എടുത്താൽ പ്രസവത്തോടനുബന്ധിച്ചുള്ള മാതൃ മരണങ്ങൾ ഒരു ലക്ഷത്തിന് 146 ആണ്, കേരളത്തിൽ അത് 44 ഉം, 

അമേരിക്കയിൽ 19 ഉം ആണ്..... അതായത് പെർഫെക്റ്റ് മെഡിക്കൽ കെയർ കൊടുക്കുന്ന അമേരിക്കയിൽ പോലും ഒരു ലക്ഷം പ്രസവം നടക്കുമ്പോൾ 19 അമ്മമാർ മരണപ്പെടുന്നു... കേരളത്തിൽ 44 അമ്മമാർ...... ഇത് പ്രകൃതി നിയമമാണ്..... നമുക്ക് 44 കുറച്ച് കുറച്ച് 25 എങ്കിലും ആക്കണം....

ദയവായി ഈ മരണങ്ങളെയെല്ലാം ഡോക്ടറുടെ അനാസ്ഥ എന്ന് വിളിക്കരുത്.... അവരെ തല്ലരുത്.... തെറിവിളിക്കരുത്....20 ആം വയസ്സിൽ യാതൊരു വ്യായാമവും ചെയ്യാതെ കണ്ടതെല്ലാം വാരിക്കഴിച്ച് ഡയബറ്റിസും പ്രഷറും കൊളസ്ട്രോളും വരെ പിടിപ്പിച്ച് സർവവിധ പൂനാച്യങ്ങളുമായി പ്രസവിക്കാൻ വരുന്ന നിങ്ങളോരോരുത്തരും ഇതിൽ കുറ്റവാളികളാണ്....

പ്രകൃതിക്കുമുണ്ട് ഇത്തിരി അഹങ്കാരം.

ഉള്ളിൽ മനുഷ്യത്വം അൽപ്പമെങ്കിലും ബാക്കിയുള്ളവർ ചിന്തിക്കുക...ഇനി മേലാൽ ഇങ്ങനെയൊരു സാഹചര്യത്തിന് നിങ്ങളിലാരെങ്കിലും സാക്ഷിയാകുകയാണെങ്കിൽ ആ ഡോക്ടറോട് രണ്ടു നല്ലവാക്ക് പറയുക...അവർ നിങ്ങളെ ജീവിതത്തിൽ മറക്കില്ല.

(ഞാൻ ഒരു ഒബ്സ്ട്രറ്റിഷൻ അല്ല.....എംബിബിഎസ് കാലത്ത് 27 ഡെലിവറി എടുത്തിട്ടുണ്ട്.. മൂന്നോ -നാലോ സിസേറിയൻ അസ്സിസ്റ് ചെയ്തിട്ടുണ്ട്... പിന്നെ രണ്ട് പ്രാവശ്യം ഓപ്പറേഷൻ തീയേറ്ററിന് പുറത്ത് ഒരു സദാ ബെസ്റ്റാൻഡർ ആയി ടെൻഷനടിച്ച് വെയിറ്റ് ചെയ്‌തിട്ടുണ്ട്.... കഴിഞ്ഞു എന്റെ വിജ്ഞാനം... ബാക്കി ഈ എഴുതിയതെല്ലാം വായിച്ചറിഞ്ഞതും.. പ്രായോഗിക അറിവും മാത്രം. ഇക്കാര്യങ്ങളിൽ കൂടുതൽ എക്സ്പീരിയൻസ്ഡ് ആയിട്ടുള്ള എന്റെ സുഹൃത്തുക്കൾ ഞാൻ എഴുതിയതിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ ചൂണ്ടിക്കാണിക്കുക. മുൻകൂട്ടി ഡയഗ്‌നോസ് ചെയ്യാൻ കഴിയാത്ത പ്രധാന കാര്യങ്ങൾ മാത്രമാണിവിടെ പറഞ്ഞത്.... ഇനിയുമുണ്ട് പലതും ... നോർമൽ ഡെലിവറി പ്രശ്നങ്ങൾ ഇവിടെ വന്നിട്ടേയില്ല....അതിനാൽ കഥ തുടർന്നേക്കും !!)...

Read More : Health Tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.