Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആര്‍ത്തവകാലത്തെ ടാംപൺ; നഷ്ടമായത്ത് ഒരു ജീവൻ

tampon

സ്കൂള്‍ ബാച്ചിനൊപ്പം ഒരു യാത്ര പോയതാണ് കാനഡയിലെ 16 കാരിയായ സാറ മനിടോസ്കി. എന്നാല്‍ ആ യാത്ര അവളുടെ അവസാനയാത്രയായി മാറുമെന്നു ആരും പ്രതീക്ഷിച്ചില്ല.  

2017 ലാണ് സാറ മരിച്ചത്. എന്നാല്‍ അവളുടെ മരണത്തിനു കാരണമായത് മാരകമായ ടോക്സിക് ഷോക്ക്‌ സിൻഡ്രോം ആണെന്നത് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. അതും അവളുപയോഗിച്ച ടാംപൺ വഴി ഉണ്ടായ അണുബാധയിലൂടെ.  സാറ ആര്‍ത്തവകാലത്ത് ഉപയോഗിച്ച ടാംപണില്‍ നിന്നുള്ള അണുബാധയാണ് വില്ലനായത്.

ബ്രിട്ടീഷ്‌ കൊളംബിയയിലെ ഹോര്‍ണിബൈ ദ്വീപിലേക്കായിരുന്നു സ്കൂളില്‍ നിന്നും യാത്ര പോയത്.  അന്നു രാത്രി സാറയ്ക്ക് ക്യാംപില്‍ കടുത്ത വയര്‍ വേദന അനുഭവപ്പെട്ടിരുന്നു. കൂട്ടുകാരുമൊത്തുള്ള സന്തോഷവേളയ്ക്കിടെ ഇത് കാര്യമാക്കാതെ അവൾ ഉറങ്ങാന്‍ കിടന്നു. പക്ഷേ പിറ്റേന്നു രാവിലെ അവള്‍ ഉണര്‍ന്നില്ല. 

സാറയുടെ ശരീരത്തിന്റെ വിവിധഭാഗങ്ങളില്‍ ചുവന്നു തടിച്ച പാടുകള്‍ പ്രഥമപരിശോധനയില്‍ കണ്ടെത്തിയിരുന്നു. TSS ന്റെ പ്രാരംഭസൂചനകളാണ് ഇത്. ടാംപൺ ഉപയോഗിക്കുന്ന 100,000 പേരില്‍ മൂന്നു പേരില്‍ ഇത് കണ്ടെത്തുന്നുണ്ട്. 15-25 വയസ്സു വരെ പ്രായമുള്ള സ്ത്രീകളിലാണ് ഇത് അധികമായും കണ്ടു വരുന്നത്. 

ലക്ഷണങ്ങള്‍ ഇങ്ങനെ 

വയറിളക്കം, തലവേദന,  പനി, ശരീരം വേദന, രക്തസമ്മര്‍ദം താഴുക,  ദേഹം ചുവന്നു താടിക്കുക,  ഛര്‍ദ്ദി 

എങ്ങനെ ഒഴിവാക്കാം

∙ ടാംപൺ ഉപയോഗം കുറയ്ക്കുക. 

∙ ആറു മണിക്കൂറില്‍ കൂടുതലുള്ള ഉപയോഗം അരുത്. 

∙ പാഡുകള്‍ ഉപയോഗിക്കുന്നതിനിടയില്‍ മാത്രം ടാംപൺ നിശ്ചിത ഇടവേളകളില്‍ ഉപയോഗിക്കുക. 

∙ രാത്രിയുള്ള ടാംപൺ ഉപയോഗം പരമാവധി ഒഴിവാക്കുക

Read More : ആരോഗ്യവാർത്തകൾ