Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നഖം മുറിച്ചു; ഇന്ത്യക്കാരന് കൈയുടെ ചലനശേഷി നഷ്ടമായി

sridhar-chillal

ആറു ദശകത്തിലേറെ നീട്ടി വളർത്തിയ കൈനഖങൾ ഒടുവിൽ മുറിച്ചു മാറ്റിയപ്പോൾ ഇന്ത്യക്കാരന് ഇടതു കൈയുടെ ചലനശേഷി നഷ്ടമായി. പുണെ സ്വദേശിയായ ശ്രീധർ ചില്ലല്‍(81) കഴിഞ്ഞ ബുധനാഴ്ച ന്യുയോർക്കിലെത്തിയാണ് 66 വർഷം മുറിക്കാതെ വളർത്തിയ ഇടതുകയ്യിലെ 31 അടിയിലേറെ നീളമുള്ള നഖങ്ങൾ മുറിച്ചത്. ടൈംസ് സ്ക്വയറിലെ ' റിപ്ലീസ് പീലീവ് ഇറ്റ് ഓർ നോട്ട്' മ്യൂസിയത്തിനു കൈമാറിയ നഖങ്ങൾ അവിടെ പ്രദർശിപ്പിക്കും.

sreedhar-chillal

വർഷങ്ങളോളം നഖം നീട്ടിയതും അതിന്റെ ഭാരവും മൂലമാണ് ഇടതുകൈയ്ക്ക് സ്ഥിരമായ വൈകല്യം ബാധിച്ചത്. കൈ മടക്കാനോ വിരലുകൾ അനക്കാനോ കഴിയാതെയായി. ഭാര്യയും രണ്ടു മക്കളും പേരക്കുട്ടികളുമായി സാധാരണ ജീവിതം നയിച്ചിരുന്ന ശ്രീധറിനു പ്രായമേറിയതോടെ ഉറങ്ങാൻ പോലും കഴിയാത്ത വിധം നഖങ്ങൾ തടസ്സമായി. ഒരു കാറ്റടിച്ചാൽ പോലും ഉറക്കമുണരും.

1952നു ശേഷം ഇടതുകയ്യിലെ നഖങ്ങൾ വെട്ടിയിട്ടില്ല. വിദ്യാർഥിയായിരിക്കെ, സ്കൂൾ അധ്യാപകന്റെ നീണ്ട നഖം അബദ്ധത്തിൽ ഒടിച്ചതിന് അദ്ദേഹം ശാസിച്ചതാണു കാരണം.

Read More : Health News