Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അശ്ലീല വിഡിയോകൾ കണ്ട യുവാവിനു സംഭവിച്ചത്; ഞെട്ടിക്കുന്ന റിപ്പോർട്ടുമായി നിംഹാൻസ് ഗവേഷകർ

porn-video

അശ്ലീല വീഡിയോകൾ കാണുമ്പോൾ യുവാവിന് ലഭിച്ചിരുന്നത് കഞ്ചാവ് വലിക്കുമ്പോൾ ലഭിക്കുന്നതിന് തുല്യമായ അനുഭൂതി. ബംഗളൂരുവിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോസയൻസസ് (NIMHANS) നടത്തിയ പഠനത്തിലാണ് ഗവേഷകരിൽ ഞെട്ടലുണ്ടാക്കിയ വിവരം ലഭിച്ചത്. 

അഡിക്ഷനുകൾ പലതിനോടും ആവാം. ഒന്നിൽ നിന്നു മുക്തി നേടുന്നവർ മറ്റൊന്നിൽ അഭയം പ്രാപിക്കുന്നു. ഈറ്റിങ്ങ് ഡിസോർഡർ, ചൂതുകളി, ലൈംഗികത, പോണോഗ്രഫി, അമിത ജോലി, എന്തിനേറെ അമിതമായ വ്യായാമം പോലും ചിലർക്ക് അഡിക്ഷനാണ്. 

ഓപ്പൺ ജേണൽ ഓഫ് സൈക്യാട്രി ആൻഡ് അലൈഡ് സയൻസിന്റെ ഏപ്രിൽ ലക്കം പ്രസിദ്ധീകരിച്ച, നിംഹാൻസ് നടത്തിയ പഠനത്തിലാണ് 23 കാരനായ ഒരു യുവാവിന് കഞ്ചാവ് വലിക്കുമ്പോൾ ലഭിച്ചിരുന്ന അതേ അനുഭൂതി അശ്ലീല വിഡിയോകൾ കാണുമ്പോഴും ലഭിക്കുന്നുവെന്നു കണ്ടത്. 

മാർച്ച് മാസത്തിലാണ് യുവാവ് നിംഹാൻസിൽ എത്തുന്നത്. തനിക്ക് അശ്ലീല വീഡിയോകൾ കാണുന്നത് നിയന്ത്രിക്കാനാകുന്നില്ല എന്നതായിരുന്നു പരാതി. വിഡിയോ ഗെയിമുകൾ, വെബ് സീരീസ്, ഓൺലൈൻ വിഡിയോ ഗെയിമുകൾ ഇവയ്ക്കും അടിമയാണെന്ന് യുവാവ് വെളിപ്പെടുത്തി. കഴിഞ്ഞ രണ്ടു മൂന്നു വർഷമായി ദിവസം 6 മുതൽ 15 മണിക്കൂർ വരെയാണ് ഇയാൾ പോൺ വിഡിയോകൾ കണ്ടിരുന്നത്. 

കൂട്ടുകാരുടെ നിർബന്ധം മൂലം ഹയർസെക്കൻഡറി കാലത്തുതന്നെ മദ്യവും കഞ്ചാവും ഉപയോഗിക്കാൻ തുടങ്ങിയ യുവാവ് കോളജിലെത്തിയ ശേഷവും കഞ്ചാവ് വലി തുടർന്നു. ഒടുവിൽ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാകാതെ പരീക്ഷയിൽ തോറ്റു. 

ഒരു റോഡപകടത്തെത്തുടർന്ന് വിഭ്രാന്തിയുടെയും ഉത്കണ്ഠയുടെയും ലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് കഞ്ചാവ് ഉപയോഗിക്കുന്നത് നിർത്തി. എന്നാൽ ഇതേ സമയം അശ്ലീല വീഡിയോകൾ കാണാനും തുടങ്ങി. ഇടയ്ക്കിടെ പുകവലി, കഞ്ചാവ് ഇവ ഉപയോഗിക്കുകയും കൂടുതൽ നേരം ഓൺലൈനിൽ ചെലവിടാനും തുടങ്ങി. ദിവസം 5 മുതൽ 6 മണിക്കൂർ വരെയും ചിലപ്പോൾ 10 മുതൽ 15 മണിക്കൂർ വരെയും ആണ് യുവാവ് പോൺ വിഡിയോകൾ കണ്ടത്. 

ആളുകൾ ഇക്കാലത്ത് മയക്കുമരുന്നിനു പകരം അശ്ലീല വിഡിയോകൾക്ക് അമിതമായി അടിമപ്പെടുന്നതായി നിംഹാൻസിലെ സർവീസസ് ഫോർ ഹെൽത്തി യൂസ് ഓഫ് ടെക്നോളജി ക്ലിനിക്കിലെ അഡീ. പ്രൊഫസറായ ഡോ. മനോജ് കുമാർ ശർമ്മ പറയുന്നു. 

കഞ്ചാവ് വലിക്കുമ്പോൾ ലഭിച്ചിരുന്ന അതേ ഉത്തേജനവും മിഥ്യാ സൗഖ്യവും അശ്ലീല വിഡിയോകൾ കാണുമ്പോൾ യുവാവിന് ലഭിച്ചിരുന്നു എന്ന അറിവ് ഞെട്ടിക്കുന്നതായിരുന്നെന്ന് അശ്വനി തട്‍വാട്രിക്കറോടൊപ്പം പഠനത്തിൽ പങ്കെടുത്ത ഡോ. ശർമ്മ പറയുന്നു. ഡിജിറ്റൽ അഡിക്ഷൻ കൂടിയായപ്പോൾ കഞ്ചാവിൽ നിന്ന് ഈ യുവാവ് പൂർണമായും മുക്തനായി. 

യുവാക്കൾ മയക്കുമരുന്ന് ഉപയോഗിക്കുന്നതിനു പകരം പോണോഗ്രഫി ശീലമാക്കുന്നതായി ഈ കേസ് സ്റ്റഡി സൂചന നൽകുന്നു. കഞ്ചാവ് അഡിക്ഷൻ പോലെ തന്നെ ഡിജിറ്റൽ അഡിക്ഷനും ദോഷകരമാണോയെന്നു പരിശോധി ക്കാനൊരുങ്ങുകയാണ് നിംഹാൻസ് ഗവേഷകർ. 

Read More : Health and Sex