Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹെയർലൈൻ ഡിസൈൻ ചെയ്യാം

x-default, Beauty x-default

ഹെയർ ട്രാൻസ്പ്ലാന്റ് ട്രീറ്റ്മെന്റിൽ ഹെയർലൈൻ ഡിസൈൻ ചെയ്യുന്നത് സങ്കീർണമായ പ്രക്രിയയാണ്. വ്യക്തിയുടെ പ്രായം, മുടി കൊഴിച്ചിലിന്റെ ഘട്ടം, മുഖാകൃതി എന്നിവയാണ് ഹെയർലൈൻ ഡിസൈൻ ചെയ്യുന്നതിന്റെ മുഖ്യ ഘടകങ്ങൾ. ചികിൽസ ചെയ്യുന്ന ഭാഗവും മുടിവച്ചു പിടിപ്പിച്ചിരിക്കുന്ന ഭാഗവും സൂക്ഷമ പരിശോധനയിൽ പോലും വ്യത്യാസം കണ്ടുപിടിക്കാൻ കഴിയാത്ത രീതിയിലാണ് ഹെയർലൈൻ രൂപകല്പന ചെയ്യുന്നത്. 

ഇരുപതിനും മുപ്പതിനും വയസ്സിനിടയിൽ പ്രായമുള്ള വ്യക്തിയ്ക്ക് ഹെയർ ട്രാൻസ്പ്ലാന്റ് ചെയ്യുമ്പോൾ ഏഴു സെന്റീമീറ്റർ ഘനമുള്ള (മുടിയുടെ കട്ടി) ഹെയർലൈനാണ് ഉപയോഗിക്കുന്നത്. മുപ്പതിനും നാൽപതിനും മധ്യേ പ്രായമുള്ള വ്യക്തിയാണെങ്കിൽ എട്ടു സെന്റീമിറ്റർ ഘനമുള്ള (മുടിയുടെ കട്ടി) ഹെയർലൈനും. ചികിൽസ തേടുന്ന വ്യക്തിയുടെ ആവശ്യത്തനനുസരിച്ച് മുടിയുടെ ഘനം (മുടിയുടെ കട്ടി) പിന്നെയും കൂടും. 

മുടിയുടെ ഘടനയ്ക്കും ഹെയർലൈൻ ഡിസൈനും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. ചുരുണ്ട തലമുടിയുള്ള വ്യക്തിയുടെ ഹെയർലൈൻ ഡിസൈൻ ചെയ്യുമ്പോൾ ഡെൻസിറ്റി കൂട്ടി ചെയ്യണം. നേർത്ത മുടിയുള്ള വ്യക്തികളുടെ ഹെയർലൈൻ ഡിസൈൻ ചെയ്യുമ്പോൾ അതീവ ശ്രദ്ധ നൽകണം. അത്തരം തലമുടിയുള്ളവർക്ക് ഡെൻസിറ്റി കുറച്ച് ഹെയൽലൈൻ ഡിസൈൻ ചെയ്തില്ലെങ്കിൽ ഹെയർ ട്രാൻസ്പ്ലാന്റ് ചെയ്ത് കഴിയുമ്പോൾ കാഴ്ചയ്ക്ക് അഭംഗിയാകും. 

ഒരു സ്ക്വയർ സെന്റിമീറ്ററിൽ ഇത്ര മുടിയെന്ന കണക്കു കൂട്ടലാണ് ഹെയർലൈൻ ഡിസൈനിനെ കുറ്റമറ്റതാക്കുന്നത്. എല്ലാറ്റിനുപരി ഡോണർ എരിയ അനൂകൂലമാണെങ്കിൽ മാത്രമേ ഹെയർലൈൻ ഡിസൈനും ഡിസ്ട്രിബൂഷനും സ്പ്രെഡും ഒത്തിണങ്ങി വരികയുള്ളൂ.

ഹെയർട്രാൻസ്പ്ലാന്റ് സംബന്ധിച്ച് കൂടുതൽ അറിയാം