Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൈദ്യശാസ്ത്രത്തിനു തന്നെ അദ്ഭുതമായി ഒരമ്മയും ഇരട്ട കുഞ്ഞുങ്ങളും

twins

ഒരമ്മയ്ക്ക് ഇരട്ടകുട്ടികള്‍ ജനിക്കുന്നത് സ്വാഭാവികമാണ് എന്നാല്‍ Bicornuate uterus അവസ്ഥയുള്ള അമ്മയുടെ വയറ്റില്‍ നിന്നും ഒരേസമയം രണ്ടു കുഞ്ഞുങ്ങള്‍ ജനിക്കുന്നതോ ? ജെന്നിഫര്‍ അസ്റ്റെര്‍വുഡ് എന്ന അമ്മയ്ക്കാണ് അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഈ സ്ഥിതിവിശേഷം ഉണ്ടായത്. 

500 കോടിയില്‍ ഒരാള്‍ക്ക് മാത്രമാണ് ഇങ്ങനെയൊരു അവസ്ഥ ഉണ്ടാകുന്നത്. രണ്ട് ഗര്‍ഭപാത്രങ്ങളിലായി ഒരേ സമയം കുട്ടികളെ വഹിക്കുന്നതും പ്രസവിക്കുന്നതും അപൂര്‍വങ്ങളില്‍ അപൂര്‍വമായ സംഭവമാണ്. 

31-കാരിയായ ജെന്നിഫറിനു bicornuate uterus എന്ന അവസ്ഥയാണ്.  ഗർഭപാത്രത്തിന്റെ നടുവിൽ ഒരു septum ഉള്ളതുകൊണ്ട് രണ്ട് അറകൾ ഉണ്ടാവുന്ന അവസ്ഥയാണ് bicornuate uterus. ജെന്നിഫെറിന്റെ ആദ്യ കുട്ടിക്ക് ഇപ്പോള്‍ എട്ടുവയസ്സുണ്ട്. ആദ്യത്തെ തവണ ഗര്‍ഭിണിയായപ്പോള്‍ ഇങ്ങനെയൊരു ശാരീരികഅവസ്ഥ ഉണ്ടെന്നു ജെന്നിഫര്‍ അറിഞ്ഞിരുന്നില്ല. 

20 ആഴ്ച ഗര്‍ഭിണിയായിരുന്നപ്പോള്‍ എടുത്ത സ്കാന്‍ റിപ്പോര്‍ട്ടിലാണ് ‌ഗർഭപാത്രത്തിൽ രണ്ട് അറകളുണ്ടെന്നും ഒരോന്നിലും കുട്ടികള്‍ വളരുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചത്. രണ്ട് അറകളിലും ഒരേസമയത്ത് കുഞ്ഞ് ഉണ്ടാവുന്നത് അപൂർവമാണ്. ഉണ്ടായാലും ഗർഭം അലസിപ്പോകാനുള്ള സാധ്യത ഉയർന്നതുമാണ് 

34–ാമത്തെ ആഴ്ചയിൽ ജെന്നിഫര്‍ പിരാന്‍, പോപ്പി എന്നീ കുരുന്നുകള്‍ക്ക് ജന്മം നല്‍കി. 

അപൂര്‍വമായുള്ള ഇത്തരം കേസുകളില്‍ രണ്ട് ഗര്‍ഭപാത്രമുള്ള സ്ത്രീകള്‍ക്ക് ഒന്നില്‍ മാത്രമേ ഗര്‍ഭം ധരിക്കാന്‍ സാധിക്കുകയുള്ളു. എന്നാല്‍ ജെന്നിഫറിന്റെ ഗര്‍ഭംതികച്ചും അദ്ഭുതകരമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇപ്പോള്‍ തന്റെ മൂന്നു മക്കളും ഭര്‍ത്താവുമായി സന്തോഷത്തോടെ കഴിയുകയാണ് ജെന്നിഫര്‍. 

Read More : Health News