സമൂഹമാധ്യമങ്ങളിലെ ഡയറ്റ് പ്ലാനുകളെ കണ്ണടച്ച് വിശ്വസിക്കാമോ?

രാവിലെ ഉണരുമ്പോള്‍ മുതല്‍ ഉറങ്ങുന്നതുവരെ സമൂഹമാധ്യമങ്ങളില്‍ മുഴുകിയിരിക്കുന്നവർ സൂക്ഷിക്കുക. മാനസികാരോഗ്യത്തോടൊപ്പം ശാരീരക ആരോഗ്യ പ്രശ്നങ്ങളും നിങ്ങളെ കാത്തിരിക്കുന്നു. സമൂഹമാധ്യമങ്ങളോടുള്ള അമിതഹരം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് സ്ത്രീകളെയാണത്രേ. ഓരോ വട്ടം ഫോട്ടോകള്‍ മാറിമാറി ഇടുമ്പോള്‍ സ്ത്രീകള്‍ തങ്ങളുടെ വ്യക്തിത്വത്തെക്കുറിച്ച് ആകാംഷാഭരിതരാണ്. എപ്പോഴും കൂടുതല്‍ ആകര്‍ഷണീയരാകണമെന്ന് ആഗ്രഹിക്കുന്നവർക്ക് സമൂഹമാധ്യങ്ങളിൽ നിന്നു ലഭിക്കുന്ന  എന്തെങ്കിലും തരത്തിലെ മോശം അഭിപ്രായങ്ങള്‍ മാനസിക സംഘർഷത്തിനു വഴി തെളിക്കുകയും ചിലപ്പോൾ വിഷാദരോഗത്തിലേക്കു നയിക്കുകയും ചെയ്യുന്നു. 

മറ്റു ചിലർ  സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന പലതരത്തിലെ ഡയറ്റ് പ്ലാനുകള്‍ കണ്ണുമടച്ചു വിശ്വസിച്ചു പോഷകാഹാരക്കുറവ് ക്ഷണിച്ചു വരുത്തുന്നു. സമൂഹമാധ്യമങ്ങൾ ഏറ്റവുമധികം ഉപയോഗിക്കുന്ന, 20നും 30നും ഇടയിൽ പ്രായമുള്ള സ്ത്രീകളിൽ ശരീരത്തിന് ഏറ്റവും ആവശ്യമായ പൊട്ടാസ്യം, മഗ്നിഷ്യം, കോപ്പര്‍ എന്നീ പോഷകങ്ങളുടെ കുറവ് കണ്ടെത്തിയിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ഇത്തരം അശാസ്ത്രീയ ഡയറ്റ് പ്ലാനുകൾ വിദഗ്ധ ഉപദേശമില്ലാതെ പിന്തുടരുന്നത് പോഷകങ്ങളുടെ കുറവിനോടാപ്പം എല്ലിന്റെ ബലക്ഷയം മുതല്‍ വന്ധ്യത്യ്ക്കു വരെ കാരണമായേക്കാം.

Read More : Health News