Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹൂക്കയാണോ സിഗരറ്റാണോ ആരോഗ്യത്തിനു കൂടുതൽ ഹാനികരം?

hookah

ഹൂക്കയാണോ സിഗരറ്റാണോ ആരോഗ്യത്തിനു കൂടുതൽ ഹാനികരമെന്ന വാദത്തിന് ഉത്തരവുമായി ഗവേഷകർ. ലൊസാഞ്ചലസ് യൂണിവേഴ്സിറ്റി ഓഫ് കലിഫോർണിയയിലെ ഗവേഷകർ പറയുന്നത് സിഗരറ്റ് വലിക്കുന്നതിനെക്കാലും ആരോഗ്യപ്രശ്നങ്ങളാണ് ഹുക്കാ വലിക്കുന്നതിലൂടെ സംഭവിക്കുന്നതെന്നാണ്. 

അര മണിക്കൂർ ഹുക്കാ വലിക്കുന്നവർക്ക് ഹൃദയ സംബന്ധമായ രോഗങ്ങൾക്കുള്ള സാധ്യത അധികമാണ്. കോളജ് വിദ്യാർഥികൾക്കിടയിൽ ഹുക്കയുടെ ഉപയോഗം കൂടുന്നതായാണ് പഠനങ്ങൾ കാണിക്കുന്നത്. പഴങ്ങളുടെ സത്ത്, കല്‍ക്കണ്ടം മദ്യം എന്നിവ പുകയിലയിൽ ചേർത്താണ് ഹുക്കനിറയ്ക്കുന്നത്. ഇതാണ് ഹുക്കവലി കൂടുതല്‍ അപകടകരമാക്കുന്നതെന്നും ഗവേഷകർ പറയുന്നു. അമേരിക്കൻ ജേണൽ ഓഫ് കാർഡിയോവജിയിൽ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ആരോഗ്യമുള്ള ഹുക്കാവലിക്കാരായ 48 പേരെയാണ് പഠനത്തിനായി ഗവേഷകർ തിരഞ്ഞെടുത്തത്. ഹുക്ക വലിക്കുന്നതിന് അര മണിക്കൂർ മുൻപും ശേഷവുമുള്ള  ഇവരുടെ രക്തസമ്മർദം, ഹൃദയമിടിപ്പ്, ഹൃദയധമനിയുടെ ദൃഢത, രക്തത്തിലുള്ള നിക്കോട്ടിന്റെ അളവ്, പുറത്തേക്കു വിടുന്ന കാർബൺ മോണോക്സൈഡിന്റെ അളവ് എന്നിവ ഗവേഷകർ നിരീക്ഷണവിധേയമാക്കി.  

അരമണിക്കൂര്‍ ഹുക്ക വലിച്ചശേഷമുള്ള ഹൃദയമിടിപ്പ് സാധാരണയുള്ളതിനേക്കാള്‍ 16 എണ്ണം വര്‍ധിച്ചതായി നിരീക്ഷണത്തിൽ കണ്ടെത്തി. ഇതിനുസൃതമായി രക്തസമ്മർദം, ഹൃദയധമനിയുടെ ദൃഢത തുടങ്ങി ഹൃദയധമനീ രോഗങ്ങളായ ഹാർട്ട് അറ്റാക്ക്, പക്ഷാഘാതം എന്നിവയ്ക്കുള്ള അപകടലക്ഷണങ്ങളെല്ലാം ഇവരിൽ കണ്ടെത്തി. സിഗരറ്റ് വലിക്കുന്നവരിൽ ഈ ലക്ഷണങ്ങൾ പ്രകടമാണെങ്കിലും അതിനെക്കാൾ കൂടുതലായിരുന്നു ഹുക്ക വലിക്കാരിലെന്ന് ഗവേഷണത്തിനു നേതൃത്വം നൽകിയ മേരി റസ്ക് ഹന്ന പറഞ്ഞു. 

Read More : Health News