Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉപ്പും പഞ്ചസാരയും ദാ ഇങ്ങനെ ഉപയോഗിച്ചു നോക്കൂ; ക്ഷീണം പമ്പകടക്കും

Depression

ക്ഷീണം തോന്നുമ്പോൾ എനർജി ഡ്രിങ്കുകൾ കഴിച്ചു ക്ഷീണം മാറ്റാറുണ്ടോ? വല്ലപ്പോഴും എനർജി ഡ്രിങ്കുകൾ കഴിക്കാമെങ്കിലും സ്ഥിരം കഴിച്ചാൽ ആരോഗ്യം അവതാളത്തിലാകുമെന്ന കാര്യത്തിൽ സംശയമില്ല. നമ്മുടെ ശരീരത്തിലെ രാസവസ്തുവായ സെറോടോണിൻ ആവശ്യമായ രീതിയിൽ ക്രമീകരിച്ചാൽ വൈകാരികാവസ്ഥ മെച്ചപ്പെടുത്താനും ഉന്മേഷത്തോടെയിരിക്കാൻ സാധിക്കും. 

ഉപ്പും പഞ്ചസാരയും കൃത്യമായ അനുപാതത്തിൽ സംയോജിപ്പിച്ച് ഒരു നുള്ളെടുത്ത് നാക്കിന്റെ അടിയിലായി വെച്ചാൽ ക്ഷീണം കുറയ്ക്കാമത്രേ. തലച്ചോറിലെ ഒരു കോശത്തില്‍ നിന്നു മറ്റൊരു കോശത്തിലേക്ക് സന്ദേശങ്ങള്‍ അയക്കുന്ന ന്യൂറോട്രാന്‍സ്മിറ്ററാണ് സെറോടോണിൻ. ഉപ്പ്–പഞ്ചസാര മിശ്രണത്തിന്റെ ഒറ്റ നുള്ള് കൃതിമ എനർജി ഡ്രിങ്കുകളെക്കാളും ഉത്തമമെന്ന് വിദഗ്ധര്‍ പറയുന്നു. 

അഞ്ചു സ്പൂൺ ബ്രൗൺ ഷുഗറും സംസ്കരിക്കാത്ത ഉപ്പും  സമംചേർത്തൊരു കുപ്പിയിൽ സൂക്ഷിച്ച് അത്യവശ്യത്തിനുപയോഗിക്കാം. സാധാരണ പഞ്ചസാരയും സാദാ ഉപ്പുമുപയോഗിച്ചാൽ ഉദ്ദേശിക്കുന്ന ഫലം ലഭിക്കുകയില്ലെന്നുമോർക്കുക. 

Read More : Health News