Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗർഭച്ഛിദ്രം നിയമവിധേയമാക്കില്ല

fetus

പതിനാല് ആഴ്ചവരെ പ്രായമുള്ള ഗർഭം അലസിപ്പിക്കുന്നത് നിയമവിധേയമാക്കാനുള്ള ബിൽ അർജന്റീന സെനറ്റ് തള്ളി. മാനഭംഗത്തിന് ഇരയായവർക്കും മാതാവിന്റെ ജീവനു ഭീഷണിയുള്ള സാഹചര്യത്തിലും മാത്രമാണ് അർജന്റീന ഗർഭച്ഛിദ്രത്തിന് അനുമതി നൽകുന്നത്.

16 മണിക്കൂർ നീണ്ട വാദപ്രതിവാദത്തിനൊടുവിൽ 31 നെതിരെ 38 വോട്ടുകൾക്കാണ് ബിൽ പരാജയപ്പെട്ടത്. ബിൽ തള്ളിയതോടെ, എതിർക്കുന്നവരും അനുകൂലിക്കുന്നവരും വിവിധ ഇടങ്ങളിൽ പ്രകടനം നടത്തിയിരുന്നു. ഗർഭച്ഛിദ്രം നിയമവിധേയമാക്കാനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുമെന്ന് ബില്ലിനെ അനുകൂലിക്കുന്നവരും, പ്രതിരോധശേഷി ഇല്ലാത്തവരുടെ പ്രതിരോധമാകുകയെന്ന തത്വത്തിലൂന്നിയ സമൂഹമായി മാറിയെന്ന് ബില്ലിനെ പ്രതികൂലിക്കുന്നവരും പറഞ്ഞു.

നിയമവിരുദ്ധ ഗർഭച്ഛിദ്രത്തിനു വിധേയരായി 2016–ൽ അർജന്റീനയിൽ മരിച്ചത് 43 സ്ത്രീകളാണ്.

Read More : Health News