Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീട്ടിൽ തിരിച്ചെത്തുമ്പോൾ കാക്കണം ആരോഗ്യം

നേരിട്ടേക്കാവുന്ന പ്രശ്നങ്ങൾ

∙ പാമ്പുശല്യം

∙ വൈദ്യുതാഘാതം

∙ വിവിധ രോഗങ്ങൾ

ചെയ്യേണ്ടത്

∙ പാമ്പുകടി: കടിയേറ്റ ഭാഗം സോപ്പും വെള്ളവും ഉപയോഗിച്ചു നന്നായി കഴുകുക. കടിയേറ്റയാളെ നിരപ്പായ പ്രതലത്തിൽ കിടത്തുക. മുറിവിനു മുകളിലായി തുണിയോ കയറോ മുറുക്കി കെട്ടേണ്ടതില്ല. എത്രും വേഗം ആശുപത്രിയിലെത്തിച്ച് വിദഗ്ധ സേവനം ലഭ്യമാക്കുക.

∙ വൈദ്യുതാഘാതം:  ഷോക്കേറ്റയാളും വൈദ്യുതിയുമായുള്ള ബന്ധം സുരക്ഷിതമായി വേർപെടുത്തുക. ബോധം നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ, നിരപ്പായ പ്രതലത്തിൽ കിടത്തി കഴുത്ത് ഒരു വശത്തേക്കു ചരിച്ച് താടി അൽപമുയർത്തി, ശ്വാസതടസ്സം ഇല്ലെന്ന് ഉറപ്പുവരുത്തുക. ഉടൻ വൈദ്യസഹായം നൽകുക.

∙ ജലജന്യരോഗങ്ങൾ: വയറിളക്കം, കോളറ, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം എന്നിവയ്ക്കെതിരെ കരുതൽ വേണം. തിളപ്പിച്ച വെള്ളം മാത്രം കുടിക്കുക. 

ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ച് നന്നായി ശുചീകരിച്ചു മാത്രം വെള്ളം ഉപയോഗിക്കുക. പാചകത്തിനു മുൻപും കഴിക്കുന്നതിനു മുൻപും കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ചു കഴുകുക.

മലിനജലവുമായുള്ള സമ്പർക്കം മൂലം പലവിധ അണുബാധകൾ വന്നേക്കാം. ചർമം ഈർപ്പരഹിതമായി സൂക്ഷിക്കുക. മലിനജലത്തിൽ ഇറങ്ങേണ്ടി വന്നാൽ അതിനുശേഷം ശുചീകരിച്ച വെള്ളത്തിൽ കൈകാലുകൾ കഴുകുക.

∙ കൈകാലുകളിൽ മുറിവുകൾ ഉള്ളവർ മലിനജലത്തിൽ ഇറങ്ങരുത്.

∙ മലിനജല സമ്പർക്കമുണ്ടായാൽ എലിപ്പനിക്കെതിരായ പ്രതിരോധ ഗുളിക നിർബന്ധമായും കഴിക്കണം.

∙ കൊതുകു പരത്തുന്ന രോഗങ്ങൾക്കെതിരെയും ജാഗ്രത വേണം.

∙ ആരോഗ്യപ്രവർത്തകുടെ സഹായം തേടുക.

Read More : Health Tips