Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എലിപ്പനി, മഞ്ഞപ്പിത്തം; കരുതലെടുക്കാം

leptospirosis

ദുരിതാശ്വാസ ക്യാംപുകളിൽ പകർച്ചവ്യാധി വ്യാപന സാധ്യത കണക്കിലെടുത്ത് ഊർജിത മുൻകരുതൽ നടപടികളുമായി ആരോഗ്യവകുപ്പ്. അടിയന്തരവൈദ്യസഹായം ഉറപ്പാക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ പ്രവർത്തിക്കുന്നുണ്ട്. വെള്ളപ്പൊക്കം രൂക്ഷമായ സ്ഥലങ്ങളിൽ വിവിധ വകുപ്പുകളുടെയും സന്നദ്ധപ്രവർത്തകരകുടെയും സഹായത്തോടെ വൈദ്യസഹായം എത്തിക്കുന്നുണ്ട്. വയറിളക്കം, എലിപ്പനി, ടൈഫോയ്ഡ്, കോളറ എന്നിവയ്ക്കെതിരെ മുൻകരുതലെടുക്കണം. വീടുകളിലേക്കു മടങ്ങുന്നവർ പ്രത്യേകശ്രദ്ധ പുലർത്തണം.

∙ ശുചീകരണത്തിൽ ഏർപ്പെടുന്നവർ മലിനജല സമ്പർക്കം ഒഴിവാക്കാൻ കയ്യുറയും കാലുറയും ധരിക്കണം.

∙ വീടുകളിലെ അശുദ്ധവായു പുറത്തു പോകാൻ ജനലും വാതിലും തുറന്നിട്ട ശേഷം മാത്രം ശുചീകരണം നടത്തണം. മെയിൻ സ്വിച്ച് ഓഫ് ചെയ്യണം.

∙ ഇഴജന്തുക്കളോ മറ്റു മൃഗങ്ങളുടെ ജഡമോ വീട്ടിനുള്ളിലില്ലെന്ന് ഉറപ്പാക്കണം.

∙ വെള്ളം പതിനഞ്ചു മിനിറ്റോളം തിളപ്പിച്ച് ആറ്റി ഉപയോഗിക്കുക.

∙ മലിനജലത്തിൽ ജോലി ചെയ്യുന്നവരും ശുചീകരണം നടത്തുന്നവരും എലിപ്പനി തടയാനുള്ള ഡോക്സി സൈക്ലിൻ ഗുളിക ആഴ്ചയിലൊരിക്കൽ കഴിക്കണം.

∙ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കൊതുകു വളരാതെ സൂക്ഷിക്കണം.

Read More : Health News