Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരിക്കൽ അപ്രത്യക്ഷമായ രോഗങ്ങൾ തിരികെ എത്തുന്നുവോ?

Stethescope

ഒരിക്കൽ അപ്രത്യക്ഷമായ രോഗങ്ങൾ തിരികെ എത്തുന്നുവോ? പതിനെട്ടാം നൂറ്റാണ്ടില്‍ പോഷകാഹാരക്കുറവു മൂലം പടര്‍ന്നു പിടിച്ച സ്കർവി മടങ്ങി വരുന്നതായി റിപ്പോർട്ട്. അതും സമ്പന്ന രാജ്യമായ അമേരിക്കയിൽ ! മസാച്യുസൈറ്റ്സിലെ ഒരാശുപത്രിയില്‍ സ്കർവി ചികിത്സ തേടി ഒരാളെത്തിയതോടെയാണ് രോഗത്തിന്റെ തിരിച്ചു വരവിനെക്കുറിച്ചുള്ള സൂചന ലഭിച്ചത്. 

അമിത ക്ഷീണം, മോണകളിൽ നിന്നുളള രക്തസ്രാവം, പല്ലിന്റെ ശക്തി ക്ഷയിക്കുക, മുടി കൊഴിയുക എന്നീ പ്രാരംഭ ലക്ഷണങ്ങളുള്ള രോഗം തിരിച്ചറിയാന്‍ എളുപ്പമാണെങ്കിലും ചികിത്സ തേടാതിരുന്നാല്‍ രോഗം ഗുരുതരമാകും.  വൈറ്റമിന്‍ സി അടങ്ങിയ ആഹാരത്തിന്റെ കുറവ് മൂലമുണ്ടാകുന്ന സ്കർവി പണ്ടു കാലത്ത് കടലില്‍ ചിലവിടുന്ന നാവികരെ ഏറ്റവുമധികം ബാധിക്കുന്ന രോഗമായിരുന്നു. 

വികിസിത രാജ്യങ്ങളിൽ സ്കർവി മടങ്ങി വരുന്നതിന്റെ മുഖ്യകാരണമായി ആരോഗ്യവിദഗ്ധർ വിലയിരുത്തുന്നത് ജനങ്ങളുടെ മാറിയ ഭക്ഷണ രീതികളാണ്. പോഷകപ്രദമായ ആഹാരം കഴിക്കാതെ ഒന്നോ രണ്ടോ നേരം അമിത ഫാറ്റും കാലറിയുമുള്ള ആഹാരം കഴിക്കുന്നവരിലാണ് കൂടുതലും സ്കർവി ബാധിക്കുന്നത്. പോഷകപ്രദമായ ആഹാരവും പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തിയ ആഹാരരീതി ശീലിക്കുന്നതാണ് സ്കർവിയെ തടുക്കാനുള്ള ആദ്യപടി. സാധാരണകഴിക്കുന്ന ആഹാരങ്ങള്‍ അമിതമായി പാകം ചെയ്‌താല്‍ പോലും അതിലെ വൈറ്റമിന്‍ സിയുടെ അംശം ഇല്ലാതാകുന്നത് രോഗത്തിനു വഴിയൊരുക്കും. ഒന്നു ശ്രദ്ധിച്ചാല്‍ നമുക്കു തന്നെ ഒഴിവാക്കാന്‍ കഴിയുന്ന രോഗമാണ് സ്കർവി.

Read More : Health News