Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വായിലെ ബാക്ടീരിയ ശ്വാസകോശത്തിനു ദോഷകരമാകുന്നത് ഇങ്ങനെ

mouth-cancer

നമ്മുടെ വായിലെ ബാക്ടീരിയ മൂലം ശ്വാസകോശരോഗങ്ങള്‍ ഉണ്ടാകുമോ? അടുത്തിടെ ജപ്പാനിലെ ഫുക്വോക സര്‍വകലാശാലയില്‍ ഒരു സംഘം ഗവേഷകര്‍ നടത്തിയ പഠനം പറയുന്നത് വായിലെ ശുചിത്വവും നമ്മുടെ ആരോഗ്യവും തമ്മില്‍ ബന്ധമുണ്ട് എന്നാണ്. ജപ്പാനിലെ 70 – 80 പ്രായ പരിധിയിലുള്ള  അഞ്ഞൂറോളം ആളുകളിൽ നടത്തിയ പഠനത്തിലാണ് വായിലെ ചില ബാക്ടീരിയകൾ വിവിധ രോഗങ്ങൾക്കു കാരണമാകുമെന്നു കണ്ടെത്തിയത്. 16S rRNA genetic sequencing എന്ന നൂതന രിതീയിലൂടെ ആളുകളുടെ വായിലെ ബാക്ടീരിയകളുടെ അളവ് എത്രയെന്നു പഠനവിധേയമാക്കിയിരുന്നു. 

ന്യുമോണിയ പോലെയുള്ള രോഗങ്ങള്‍ക്കുവരെ കാരണമാകുന്ന Prevotella histicola, Veillonella atypica, Streptococcus Salivarius, Streptococcus Parasanguinis എന്നീ ബാക്ടീരിയകളുടെ സാന്നിധ്യം പഠനത്തിൽ കണ്ടെത്തി. ന്യുമോണിയ പോലെയുള്ള രോഗങ്ങള്‍ക്കുവരെ കാരണമായേക്കാവുന്ന ബാക്ടീരിയ സാരമായി ബാധിക്കുന്നത് പ്രായമേറിയവരെയാണെന്നു ഗവേഷകർ പറയുന്നു. 

പല്ലിനു കേടുപാടുള്ളവരുടെയും ദന്തരോഗമുള്ളവരുടെയും വായിൽ ഇത്തരം ബാക്ടീരിയയുടെ സാന്നിധ്യം വളരെ കൂടുതലായതിനാൽ ദന്താരോഗ്യം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും പഠനം ഓര്‍മപ്പെടുത്തുന്നു.

Read More : Health News