Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹീമോഗ്ലോബിന്റെ അളവു കുറഞ്ഞാൽ

537115731

ഞാൻ അൻപത്തിയാറു വയസ്സുള്ള ഒരു പുരുഷനാണ്. ഞാൻ കുറച്ചു നടക്കുമ്പോൾ കിതയ്ക്കുന്നു. രക്തത്തിലെ ഹീമോ ഗ്ലോബിന്‍ കൂട്ടണമെന്നാണു ഡോക്ടർ പറഞ്ഞത്. അയൺ ഗുളികകൾ കഴിക്കുന്നുണ്ട്. ഗ്യാസിന്റെ ബുദ്ധിമുട്ടുണ്ട്. ഭക്ഷണത്തിൽ ക്രമീകരണം വേണമെന്നു പഴമക്കാർ പറയുന്നു. ചായ, മുട്ട, പരിപ്പ്, കടല മുതലായവ ഒഴിവാക്കേണ്ടതുണ്ടോ? ജലൂസിൽ മരുന്നു കഴിക്കുന്നുണ്ട്. 

രക്തത്തിലെ അരുണാണുക്കളിലെ ഹീമോഗ്ലോബിനാണു രക്തക്കുഴൽ വഴി സർവത്ര കോശങ്ങൾക്കും പ്രാണവായു എത്തിക്കുന്നത്. അരുണാണുവിന്റെ ആയുസ്സ് നൂറ്റി ഇരുപതു ദിവസമാണ്. ഹീമോഗ്ലോബിന്റെ അളവു പുരുഷൻമാരിൽ രക്തത്തിൽ പതിമൂന്നു മുതൽ പതിനാറര ഗ്രാം വരെയും. ഹീമോഗ്ലോബിൻ സൃഷ്ടിക്കുന്നതിനു പന്ത്രണ്ടിലേറെ ഘടകങ്ങൾ അനിവാര്യമാണ്. വേണ്ടത്ര മാംസ്യാംശം വേണം. നുറുങ്ങു കണക്കിലെങ്കിലും പല വൈറ്റമിനുകളും വേണം. ഇവയെല്ലാം ശരീരത്തിലേക്ക് ആവശ്യാനുസരണം വലിച്ചെടുക്കപ്പെടുകയും വേണം. 

ഹീമോഗ്ലോബിന്റെ അളവു ഗണ്യമായി  കുറഞ്ഞു പോയാൽ കോശങ്ങൾക്കു വേണ്ടത്ര പ്രാണവായു എത്തിക്കുവാൻ ഹൃദയം സഹായത്തിനെത്തും. ഉള്ള ഹീമോഗ്ലോബിനെക്കൊണ്ടു കൂടുതൽ പണി എടുപ്പിക്കാൻ ഹൃദയചംക്രമണവേഗം ത്വരിതപ്പെടുത്തും. ചിലരിൽ ഇതു നെഞ്ചിടിപ്പായി അനുഭവപ്പെടും. ഇതു മതിയാകുന്നില്ലെങ്കിൽ ശ്വാസകോശത്തിലെ പ്രാണവായു ഹീമോഗ്ലോബിനിലേക്കെത്തുന്ന വേഗവും കൂട്ടും. ശ്വസനവേഗവും കൂടും. ഇതു വളരെ കൂടിപ്പോയാൽ ശ്വാസം മുട്ടലും വരുന്നതോടെ ക്ഷീണം, തളർച്ച, ഉന്മേഷക്കുറവ്, മന്ദത, കാലിൽ നീര് മുതലായവയും വന്നു കൂടും. 

രക്തത്തിൽ ഹീമോഗ്ലോബിന്‍ കുറയുന്നതിന്റെ പ്രധാന കാരണം ശരീരത്തിൽ നിന്ന് രക്തം നഷ്ടപ്പെട്ടു പോകുന്നതാണ്. മലബന്ധം വന്നു ശക്തിയായി മുക്കി അർശസ് വികസിച്ച് അവിടത്തെ രക്തംക്കുഴൽ പൊട്ടിയാൽ രക്തം ചീറ്റി പുറത്തേക്കു പോകും. ഇലവർഗങ്ങളും ഫലവർഗങ്ങളും കഴിക്കാതെ ‘ജങ്ക്’ ആഹാരം കഴിക്കുന്നവരിലാണ് ഇതു കൂടുതലായി കണ്ടു വരുന്നത്. രക്താദിമർദം കൂടുതലുള്ളവരിൽ മൂക്കിൽ നിന്നും രക്തം പൊട്ടി പുറത്തു പോയേക്കാം. സ്ത്രീകളിൽ മാസമുറ സമയത്തു കൂടുതൽ രക്തം നഷ്ടപ്പെടുന്നത് ഒരു കാരണമായേ ക്കാം. വയറിലെ അൾസർ വ്രണങ്ങളാണു മറ്റൊരു കാരണം. അന്നപഥ കാൻസറും കാരണമായി കരുതണം. ഇതിലൊക്കെ നഷ്ടപ്പെടുന്നത് പ്രധാനമായും ഇരുമ്പിന്റെ സത്താണ്–അയൺ. ഹൃദ്രോഗത്തിന് അസ്പിരിൻ മാതിരി മരുന്നു കഴിക്കു ന്നവരിൽ അപൂർവം ചിലരിൽ ഇതൊരു കാരണമാകാം. 

വിളർച്ചയുടെ ഇനം വേർതിരിച്ചറിയുവാൻ വൈറ്റമിൻ കുറവുണ്ടോ എന്നു പ്രത്യേകം നോക്കണം. രക്ത പരിശോധന യിൽ കൂടി ഇതു കുറെയൊക്കെ മനസ്സിലാക്കാം. സൗകര്യാർഥം പലരും അയൺ (ഇരുമ്പുസത്ത്) ഗുളികയാണു കഴിക്കാറു ള്ളത്. ഭക്ഷണത്തിൽ പോഷകാഹാരങ്ങൾ ചേർക്കണം. വയറിനു പിടിക്കാത്തതൊന്നും കഴിക്കരുത്. 

Read More : Health News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.