Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എലിപ്പനി; ശ്രദ്ധിക്കാം ഈ അഞ്ചു കാര്യങ്ങൾ

drinking-water

പ്രളയക്കെടുതിക്കു ശേഷം പലയിടങ്ങളിലും വെള്ളം പൂർണമായി ഇറങ്ങിയിട്ടില്ലാത്തതിനാൽ രോഗങ്ങൾ പടരാനുള്ള സാധ്യത കൂടുതലാണ്. എലിപ്പനിയുടെ കാര്യത്തിൽ ഭീതി വേണ്ടെങ്കിലും മുൻകരുതൽ എടുക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

മൃഗങ്ങൾ വഴിയാണു രോഗം പടരുക എന്നതിനാൽ വളർത്തുമൃഗങ്ങളും കന്നുകാലികളുള്ളവരും ഇറച്ചിവ്യാപാരികളും പ്രതിരോധഗുളിക നിർബന്ധമായും കഴിക്കണം. വെള്ളപ്പൊക്കബാധിത പ്രദേശങ്ങളിലുള്ള ജനങ്ങൾ കൂടുതൽ ശ്രദ്ധ ചെലുത്തണം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

∙ കുടിക്കൻ ഉപയോഗിക്കുന്ന വെള്ളം അഞ്ചു മിനിറ്റെങ്കിലും തിളപ്പിക്കണം.

∙ പാചകത്തിനും മറ്റ് ആവശ്യങ്ങൾക്കും ക്ലോറിനേറ്റ് ചെയ്ത വെള്ളം മാത്രം ഉപയോഗിക്കുക.

∙ ശുചീകരണ പ്രവർത്തനങ്ങൾക്കു ശേഷം സോപ്പ് ഉപയോഗിച്ചു കൈ കഴുകണം.

∙ ശരീരത്തിൽ മുറിവുണ്ടെങ്കിൽ ശുചീകരണ പ്രവർത്തനങ്ങൾക്കായിപോലും മലിനജലത്തിൽ ഇറങ്ങരുത്.

∙ മുറിവില്ലെങ്കിലും കൂടുതൽ നേരം മലിനജലത്തിൽ നിൽക്കരുത്. അപ്പോൾ തൊലി മൃദുലമാവുകയും അണുബാധയുണ്ടാവാനുള്ള സാധ്യതയും കൂടുതലാണ്.

Read More : Health News