പെനിസിലിൻ മരുന്നുകൾ സൗജന്യമായി എത്തിക്കും

വില നിയന്ത്രണത്തെ തുടർന്നു രാജ്യത്തു കടുത്ത ക്ഷാമം അനുഭവപ്പെടുന്ന പെനിസിലിൻ മരുന്നുകൾ സൗജന്യമായി സർക്കാർ ആശുപത്രികളിലെത്തിക്കാൻ വഴിയൊരുങ്ങി.

എലിപ്പനി ഉൾപ്പടെയുള്ള സാക്രമിക രോഗങ്ങൾ പടരുന്ന സാഹചര്യത്തിലും രാജ്യത്തു പെനിസിലിൻ കിട്ടാനില്ലാത്ത അവസ്ഥയിലാണു സഹായവാഗ്ദാനവുമായി മരുന്നുൽപാദക കമ്പനി രംഗത്തെത്തിയത്. പെനിസിലിന്റെ വിലയിൽ കേന്ദ്രം നിയന്ത്രണം ഏർപ്പെടുത്തിയതിനെ തുടർന്നു ഭൂരിഭാഗം കമ്പനികളും മരുന്നുൽപാദനം നിർത്തി. 

ഇപ്പോഴും ഉൽപാദനം നടത്തുന്നതിൽ പ്രധാന കമ്പനിയായ എറണാകുളം എടത്തല അസ്ഥാനമായി പ്രവർത്തിക്കുന്ന വൈശാലി ഫാർമസ്യൂട്ടിക്കൽസാണു മരുന്നുകൾ സൗജന്യമായി നൽകാമെന്നറിയിച്ചത്.

Read More : Health News