Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡെങ്കിപ്പനി; ഈ ലക്ഷണങ്ങൾ സൂക്ഷിക്കണം

ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനിക്ക് കാരണം. ഡെങ്കി വൈറസാണ് രോഗാണു. മനുഷ്യരിൽ രോഗാണു പ്രവേശിക്കുന്നതിൽ മുതൽ രോഗലക്ഷണങ്ങൾ കാണിക്കുന്നത് വരെയുള്ള സമയ ദൈർഘ്യം 5- 8 ദിവസമാണ്. 

സാധാരണ ഡെങ്കിപ്പനി തിരിച്ചറിയാൻ സഹായിക്കുന്ന രോഗലക്ഷണങ്ങൾ

.തീവ്രമായ പനി 

. കടുത്ത തലവേദന 

. കണ്ണുകൾക്ക് പിന്നിൽ വേദന 

. പേശികളിലും സന്ധികളും വേദന 

. നെഞ്ചിലും മുഖത്തും അഞ്ചാം പനിപോലെ തൊലിപ്പുറത്ത് ചുവന്ന തടിപ്പുകൾ 

. ഓക്കാനവും ഛർദിയും 

തീവ്രമായ ഡെങ്കി ഹെമറാജിക് പനി തിരിച്ചറിയാനുള്ള ലക്ഷണങ്ങൾ 

നേരത്തെ പറഞ്ഞ ഡെങ്കിപ്പനിയുടെ ലക്ഷണം കൂടാതെ താഴെ പറയുന്ന ഏതെങ്കിലും ഒരു രോഗലക്ഷണം ഉണ്ടെങ്കിൽ 

. വിട്ടുമാറാത്ത , അസഹനീയമായ വയറുവേദന 

.മൂക്കിൽ നിന്നും വായിൽ നിന്നും മോണയിൽ നിന്നും രക്‌തസ്രാവം 

. രക്‌തത്തോടു കൂടിയതോ ഇല്ലാതെയോ ഇടവിട്ടുള്ള ഛർദി 

. കറുത്ത നിറത്തിൽ മലം പോകുക 

. അമിതമായ ദാഹം (വായിൽ വരൾച്ച), നാഡിമിഡിപ്പ് കുറയൽ, ശ്വാസോഛാസത്തിന് വൈഷമ്യം 

. ചർമം വിളറിയും ഈർപ്പമേറിയതും ഒട്ടിപ്പിടിക്കുന്നതുമാകുക 

. അസ്വസ്‌ഥത, ബോധക്ഷയം. 

ചികിത്സ 

വൈറസ് രോഗമായതിനാൽ ഡെങ്കിപ്പനിക്ക് പ്രത്യേകം മരുന്നില്ല. രോഗലക്ഷണങ്ങൾക്കനുസരിച്ച് ചികിത്സ നൽകിവരുന്നു. യഥാസമയം ചികിത്സ ലഭിച്ചാൽ രക്ഷപ്പെടാവുന്നതാണ്. രോഗംസ്‌ഥിരികരിച്ചാൽ രോഗിയെ ആശുപത്രിയിലെത്തിക്കുന്നതാണ് ഉത്തമം, ഗുരുതരമായ രോഗം ബാധിച്ച രോഗികൾക്ക് രത്തം, പ്ലാസ്‌മ, പ്ലേറ്റ്‌ലറ്റ് ചികിത്സ നൽകിവരുന്നു. ഡെങ്കിപ്പനിക്ക് പ്ലേറ്റ്‌ലറ്റ് കൗണ്ട് വർധനയ്‌ക്ക് പപ്പായയുടെ ഇല ഉത്തമമാണെന്ന വാദം ഉയർന്നിട്ടുണ്ട്. ഇതു സംബന്ധിച്ച് അനുഭവം പങ്കുവയ്‌ക്കലല്ലാതെ ശാസ്‌ത്രീയമായി പഠനങ്ങൾ തെളിയിക്കപ്പെട്ടിട്ടില്ല. 

രോഗനിർണയം

അണുവിനെ വേർതിരിക്കലും തിരിച്ചറിയലും, മോളിക്കുലാർ പരിശോധനാ രീതികൾ, സീറോളജിക്കൽ പരിശോധനാ രീതികൾ 

രോഗനിയന്ത്രണം

കൊതുക് നശീകരണം ഉറപ്പുവരുത്തുക, കൊതുകിന്റെ പ്രജനനത്തിന് അനുകൂലമായ സാഹചര്യങ്ങൾ നിർമാർജനം ചെയ്യുക, കൊതുക് കടിയിൽ നിന്ന് പരമാവധി സംരക്ഷണം ഉറപ്പുവരുത്തുക. ടയർ, ചിരട്ട, പ്ലാസ്‌റ്റിക് കപ്പുകൾ തുടങ്ങിയവയിൽ മഴവെള്ളം കെട്ടിനിന്നാണ് കൊതുകിന്റെ കൂത്താടികൾ പെരുകുന്നത്. 

Read More : Health News