Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡെങ്കിയെ ട്രോളി ഡോക്ടർ; ചിരിച്ചുകൊണ്ട് അറിയാം

dengue-fever-troll

പ്രളയത്തിനു ശേഷം എലിപ്പനിക്കു പിന്നാലെ ഡെങ്കിപ്പനിയും റിപ്പോർട്ടു ചെയ്തു തുടങ്ങി. ആരോഗ്യകാര്യത്തിൽ അതീവശ്രദ്ധ ചെലുത്തേണ്ട സമയമാണിതെന്ന് അധികൃതർ മുന്നറിയിപ്പു നൽകുമ്പോഴും പലരും ഇക്കാര്യങ്ങൾ വേണ്ടരീതിയിൽ ശ്രദ്ധിക്കാറില്ല. ഈ അവസരത്തിൽ ഡെങ്കിപ്പനിക്കെതിരെയുള്ള മുൻകരുതലുകളും ലക്ഷണങ്ങളും ചികിത്സയും തുടങ്ങി ഡെങ്കിയെക്കുറിച്ച് അറിയേണ്ടതെല്ലാം ട്രോളുകളാക്കി ഇറക്കിയിരിക്കുകയാണ് ഡോ. നെൽസൺ ജോസഫ്.

മമ്മൂട്ടി, രജനികാന്ത്, ദിലീപ്, ടോവിനോ, ജയറാം, സുരാജ് വെഞ്ഞാറമൂട്, ഇന്നസെന്റ്, സലിംകുമാർ തുടങ്ങി തിലകനും ശങ്കരാടിയും വരെ ഡെങ്കിക്കെതിരായ ട്രോളുകളിൽ നിറയുന്നുണ്ട്. ‍ഡെങ്കിപ്പനിയെപ്പറ്റി അറിയേണ്ടതും ശ്രദ്ധിക്കേണ്ടതും മുൻകരുതലുകളും ഉൾക്കൊള്ളുന്ന ട്രോൾ പരമ്പരയ്ക്ക് സമൂഹമാധ്യമങ്ങളിൽ നല്ല സ്വീകരണമാണു ലഭിക്കുന്നത്. 

Read More : Health News