Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനുഷ്ക ശർമയ്ക്ക് ബൾജിങ് ഡിസ്ക്; പൂർണ വിശ്രമം നിർദ്ദേശിച്ച് ഡോക്ടർമാർ

Anushka Sharma

ബോളിവുഡിന്റെ പ്രിയതാരവും ഇന്ത്യൻ ക്രിക്കറ്റ്ടീം നായകൻ വിരാട് കോഹ്‌ലിയുടെ പ്രിയതമയുമായ അനുഷ്ക ശർമയ്ക്ക് ബൾജിങ് ഡിസ്ക് ബാധിച്ചതായി റിപ്പോർട്ട്. നട്ടെല്ലിന്റെ തരുണാസ്ഥി നിർമിതമായ വൃത്താകാര പ്ലേറ്റുകൾ തെന്നിമാറുന്ന അവസ്ഥയാണ് ബൾജിങ് ഡിസ്ക് അഥവാ സ്‌ലിപ്ഡ് ഡിസ്ക് എന്നറിയപ്പെടുന്നത്.

ശരീരഭാരം അമിതമായ കൂടുമ്പോഴോ  ശരിയായ രീതിയിലല്ലാതെ ഭാരം ഉയർത്തുകയോ ചെയ്യുന്നതു വഴി ഈ അവസ്ഥ പിടിപെടാം. പ്രായം വർദിക്കുന്നതും ഈ അവസ്ഥയ്ക്കു കാരണമാണ്. കഴുത്ത്, അരക്കെട്ട് തുടങ്ങിയ ഭാഗങ്ങളിൽ വേദന, തരിപ്പ്, മരവിപ്പ്, പെരുപ്പ് എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ. 

പുതിയ ചിത്രമായ സൂയി ദാഗയുടെ പ്രചരണവുമായി ബന്ധപ്പെട്ട തിരക്കുകളിലായിരുന്ന അനുഷ്കയ്ക്കു ബൾജിങ് ഡിസ്ക് സ്ഥിരീകരിച്ചതോടെ പരിപൂർമ വിശ്രമം ഡോക്ടർമാർ നിർദേശിച്ചിരിക്കുകയാണ്.

Read More : Health News