Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിറകടുപ്പിലെ പാചകം അനാരോഗ്യകരമോ?

cooking

അടുപ്പിലെ വിറക് ഊതിയൂതി പുകയും കരിയും ശ്വസിച്ച് അനാരോഗ്യം വിലയ്ക്കു വാങ്ങുന്നവർ നമ്മുടെ നാട്ടിൽ നിരവധിയാണ്. മണ്ണെണ്ണ സ്റ്റൗവും പാചകവാതകവും ഉപയോഗിക്കുന്നവരുടെ എണ്ണത്തേക്കാൾ കൂടുതലാണ് വിറകടുപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണം.‌‌

വിറക്, കൽക്കരി, ചാർക്കോൾ ഇവയെല്ലാം പാചകത്തിന് ഇന്ധനമാക്കുന്നത് ഹൃദയ രോഗങ്ങള്‍ക്കു സാധ്യത കൂട്ടുമെന്ന് ഓക്സ്ഫഡ് സർവകലാശാലയിലെ ഗവേഷകർ.

വിറകടുപ്പും കൽക്കരിയും ഉപയോഗിക്കുന്നവർ എത്രയും വേഗം വൈദ്യുതിയോ ഗ്യാസോ ഉപയോഗിച്ച് ഉള്ള പാചകത്തിലേക്കു മാറണമെന്ന് ഗവേഷകൻ ഡോ. ഡെറിക് ബെന്നറ്റ് പറയുന്നു.

ഖര ഇന്ധനങ്ങളായ കൽക്കരി, തടി, ചാർക്കോൾ ഇവയിൽ നിന്നുള്ള വായുമലിനീകരണം ഹൃദയസംബന്ധമായ രോഗങ്ങക്കു കാരണമാകുമെന്നു പഠനം പറയുന്നു.

ദീർഘകാലം ഖര ഇന്ധനങ്ങൾ ഉപയോഗിക്കുന്നതും വൈദ്യുതിയോ പാചകവാതകമോ ഉപയോഗിക്കുന്നതും താരതമ്യപ്പെടുത്തിയാണ് പഠനം നടത്തിയത്. ക്ലീൻ ഫ്യുവലുകളായ പാചകവാതകവും വൈദ്യുതി അടുപ്പും രോഗസാധ്യത കുറയ്ക്കുന്നതായി പഠനത്തിൽ കണ്ടു.

2018 ലെ ഇഎസ്‌സി കോൺഗ്രസിൽ ഈ പഠനം അവതരിപ്പിച്ചു.

Read More : Health Tips