Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാർ ക്രിസോസ്റ്റത്തിന് പേസ്മേക്കർ; ആരോഗ്യം തൃപ്തികരം

Mar-Chrysostom ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം

ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയ്ക്ക് പേസ്മേക്കർ പിടിപ്പിച്ചു. ഹൃദയമിടിപ്പിൽ ഏറ്റക്കുറച്ചിൽ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് ഇതു ഘടിപ്പിച്ചതെന്നു ഡോക്ടർമാർ പറഞ്ഞു. മെത്രാപ്പൊലീത്തയുടെ ആരോഗ്യത്തിനു നിലവിൽ കുഴപ്പങ്ങളില്ല. പേസ്മേക്കർ ഹൃദയത്തിന്റെ പ്രവർത്തനത്തിനു കൂടുതൽ സഹായകരമാകും.

വെല്ലൂരിൽ സഹോദരിയുടെ വീട്ടിലാണ് അദ്ദേഹം. വെള്ളം കയറി നാശം നേരിട്ട മാരാമണ്ണിലെ അരമന വാസയോഗ്യമായിട്ടില്ല.

ശുചീകരണം കഴിഞ്ഞ് അണുനശീകരണവും പൂർത്തിയാക്കിയാൽ മാത്രമേ അദ്ദേഹത്തെ ഇവിടെ വീണ്ടും താമസിപ്പിക്കാൻ കഴിയൂ. അതുവരെ വെല്ലൂരിൽ കഴിയും.

Read More : Health News