Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അപ്പെന്‍ഡിസൈറ്റിസ്; ഒരിക്കലും ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്

appendicitis

നമ്മുടെ ശരീരത്തില്‍ വന്‍കുടലിനോടു ചേര്‍ന്നു കാണപ്പെടുന്ന അവയവമായ അപ്പന്‍ഡിക്സിനുണ്ടാകുന്ന രോഗമാണ് അപ്പന്‍ഡിസൈറ്റിസ്. ഇങ്ങനെയൊരു രോഗം ഉണ്ടായെന്നു രോഗി അറിയുന്നത് കടുത്ത വേദന ആരംഭിക്കുമ്പോള്‍ ആണ്.

പൊക്കിളിനു താഴെ ചെറുകുടലും വന്‍കുടലുമായി സന്ധിക്കുന്ന ഭാഗത്തുള്ള ഒരു അവയവമാണ്‌ അപ്പെൻഡിക്സ്‌. ഏഴുമുതല്‍ പത്തുസെന്റീമീറ്റര്‍വരെ വലിപ്പമുള്ള ഈ അവയവത്തിന്‌ ഒരു മണ്ണിരയുടെ ആകൃതിയാണ്‌. മനുഷ്യ ശരീരത്തില്‍ ഈ അവയവത്തിനുള്ള പ്രാധാന്യം എന്താണെന്ന് ഇതുവരെയും കണ്ടെത്തിയിട്ടില്ല എന്നതാണ് വിചിത്രം. 

അടിവയറ്റില്‍ ഉണ്ടാകുന്ന കഠിനമായ വേദനയാണ് അപ്പെന്‍ഡിസൈറ്റിസിന്‍റെ പ്രധാന ലക്ഷണം. എന്നാല്‍ വേദന മാത്രമല്ല ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍. ശ്രദ്ധിച്ചില്ലെങ്കില്‍ മരണം വരെ സംഭവിക്കാവുന്ന അവസ്ഥ ഇതു മൂലം ഉണ്ടാകാം. എന്തൊക്കെയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍ എന്നു നോക്കാം.

അടിവയറ്റിലെ വേദന

അടിവയറ്റില്‍ ഉണ്ടാകുന്ന ശക്തമായ വേദനയാണ് അപ്പെന്‍ഡിസൈറ്റിസിന്റെ പ്രധാനലക്ഷണം. പൊക്കിളിനോടു ചേര്‍ന്നുണ്ടാകുന്ന വേദനയാണ് ഒട്ടുമിക്ക ആളുകള്‍ക്കും ആദ്യം ഉണ്ടാകുന്നത്. ഇത് ക്രമേണ അടിവയറില്‍ നിന്ന് മുകളിലേക്ക് വ്യാപിക്കും. എന്നാല്‍ ഇത്തരത്തില്‍ ഉണ്ടാകുന്ന എല്ലാ വേദനയും അപ്പെന്‍ഡിസൈറ്റിന്റെ ആകണമെന്നില്ല. മണിക്കൂറുകള്‍ കഴിയുന്നതോടെ കടുത്തു വരുന്ന വേദനയെ സൂക്ഷിക്കണം.

വയറുവേദന കൂടാതെ മറ്റു ലക്ഷണങ്ങൾ 

ഓക്കാനം, ഛർദ്ദി, വിശപ്പില്ലായ്‌മ എന്നിവ അനുഭവപ്പെടും. അടിവയറിൽ വലതുവശത്ത് താഴെയായി അമർത്തിയാൽ ശക്‌തിയായ വേദന ഉണ്ടാകും. ഇങ്ങനെ അമർത്തുമ്പോൾ വേദന മൂലം വയറിലെ മസിൽ മുറുകും. ചെറിയതോതിലുള്ള പനിയാണ് സാധാരണ ഉണ്ടാകാറുണ്ട്. ശക്‌തിയായ പനി വളരെ അപൂർവമായേ ഉണ്ടാകൂ. ഇത് സൂചിപ്പിക്കുന്നത് അപ്പെൻഡിക്‌സിൽ പഴുപ്പ് ബാധിച്ചിട്ടുണ്ടെന്നാണ്. വെളുത്ത രക്‌താണുക്കളുടെ എണ്ണം കുറയുകയും ചെയ്യും. അസുഖത്തിെൻറ ആദ്യഘട്ടത്തിൽ മലബന്ധം അനുഭവപ്പെടാം. 

തീരെ ചെറിയ കുഞ്ഞുങ്ങൾ, വൃദ്ധർ, അമിതവണ്ണമുള്ളവർ എന്നിവരിൽ ശ്രദ്ധേയമായ ലക്ഷണങ്ങൾ ഉണ്ടാകണമെന്നില്ല. മാത്രമല്ല, അപ്പെൻഡിക്‌സ് പലപ്പോഴും അസാധാരണനിലകളിൽ അതായത്, സീക്കത്തിനു പിറകിൽ അല്ലെങ്കിൽ കുറേക്കൂടി താഴെ എന്നിങ്ങനെ കാണാറുണ്ട്. ഈ അവസ്‌ഥയിലും ശ്രദ്ധേയലക്ഷണങ്ങൾ ഒന്നും കണ്ടെന്നു വരില്ല.