Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉറക്കപ്രശ്നങ്ങൾക്ക് ഇതാ പരിഹാരം

സ്ഥിരമായ ഒരു സമയപ്പട്ടിക പ്രകാരമുള്ള ഉറക്കം ശീലിച്ചാൽ ഉറക്കപ്രശ്നങ്ങള്‍ പരിഹരിച്ച് ഊർജം നേടാം.

  • ആദ്യം ഉറങ്ങാനും ഉണരാനും ഉള്ള സമയം തിരഞ്ഞെടുക്കുക. അതിൽ ഉറച്ചു നിൽക്കുക.
  • ഇപ്പോഴുള്ള സമയക്രമത്തിൽ 15 മിനിറ്റ് വീതം ഏറ്റക്കുറച്ചിൽ നടത്തി ക്രമേണ സമയപ്പട്ടികയിൽ എത്തിക്കണം.
  • എഴുന്നേൽക്കുന്ന സമയത്തു തന്നെ അലാറം സെറ്റ് ചെയ്യുക. നേരത്തെ സെറ്റ് ചെയ്താൽ സമയം ആയില്ലല്ലോ എന്ന് ഓർത്ത് അലാറം ഓഫ് ചെയ്തു വീണ്ടും ഉറങ്ങും.
  • രാത്രി കിടക്കുന്നതിനു 2–3 മണിക്കൂർ മുൻപ് കൃത്യ സമയത്ത് ആഹാരം കഴിക്കുക. കഴിക്കാതെ കിടക്കരുത്.
  • 7–9 മണിക്കൂർ ഉറക്കം ലഭിക്കണം.