Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടോം ക്രൂസിന്‍റെ കിടക്കയിലെ 'വില്ലൻ'

BRITAIN-ENTERTAINMENT-CINEMA-ROCK-OF-AGES

പ്രശസ്തനായ ഹോളിവുഡ് താരം. അതിഭീകരമായ ഉച്ചയിൽ കൂർക്കം വലിച്ചുകൊണ്ടാണ് ജനലക്ഷങ്ങളുടെ ഈ ആരാധ നാപാത്രത്തിന്റെ ഉറക്കം. അതു മൂലം ഭാര്യ ഉറക്കം മറ്റൊരു മുറിയിലാക്കി. അസഹ്യമായ ശബ്ദം പുറത്തു കേൾക്കാതിരി ക്കാൻ താരം ഉറക്കം സ്നോററ്റോറിയം എന്നറിയപ്പെടുന്ന സൗണ്ട് പ്രൂഫ് മുറിയിലാക്കി. ഈ സ്നോററ്റോറിയത്തിനു പുറത്ത് ഉറങ്ങേണ്ടി വരുമ്പോഴാണു കഷ്ടം. മറ്റു മുറികളിലേക്കു കൂടി കടന്നെത്തുന്ന ഈ കൂർക്കം വലിയൊച്ച താരത്തെ ഏറെ വലയ്ക്കുന്നുണ്ടെന്നു തീർച്ച. ടോം ക്രൂസാണ് കൂർക്കം വലി കാരണം കഷ്ടപ്പെടുന്ന ഹോളിവുഡിലെ ഈ സൂപ്പർ താരം.

കൂർക്കം വലിക്കുന്നവരെ ആരും ഇഷ്ടപ്പെടാൻ വഴിയില്ല. എങ്ങനെ ഇഷ്ടപ്പെടും? കർണകഠോരമായ ആ രാഗവിസ്താ രം കേട്ടാൽ അടുത്തു കിടക്കുന്നവരുടെ ഉറക്കം ഓടിയൊളി ക്കുകയാണു പതിവ്. മറ്റുള്ളവരുടെ ഉറക്കം കെടുത്തി ഉറങ്ങി സുഖിക്കുന്നു എന്നാണ് കൂർക്കം വലിക്കാരെപ്പറ്റിയുള്ള പരാതി. എന്നാൽ സത്യം മറ്റൊന്നാണ്. നാം വിചാരിക്കുന്നതു പോലെ കൂർക്കം വലിച്ചുറങ്ങുന്നവർ സുഖമായി ഉറങ്ങുകയല്ല. ഉറക്കത്തിനിടയിൽ ശ്വാസതടസ്സവും മറ്റ് അസ്വസ്ഥതകളും മൂലം കഷ്ടപ്പെട്ടാണ് ഇവരുടെ ഉറക്കം. ഇടയ്ക്കിടയ്ക്ക് ഉണർ ന്നു പോകുന്ന അസ്വസ്ഥതകളും അലോസരങ്ങളും നിറഞ്ഞ അശാന്തമായ ഉറക്കമാണ് ഇവരുടേത്. കൂർക്കംവലി ഒരു രോഗമൊന്നുമല്ല. മറിച്ച് ഒരു രോഗലക്ഷണ മാണ്. സാധാരണ മൂക്കടപ്പും ജലദോഷവും മുതൽ ഗുരുതര മായ ആരോഗ്യപ്രശ്നം വരെ കൂർക്കംവലിക്കു കാരണമാകാം. കൃത്യമായ വൈദ്യപരിശോധനയും ആവശ്യമെങ്കിൽ ഉറക്ക പരിശോധനകളും നടത്തി കാരണം കണ്ടുപിടിച്ചാണ് കൂർക്കംവലി ചികിത്സിക്കേണ്ടത്. 

ഘ്രാാ....ഘ്രീീീ....മറ്റുള്ളവരുടെ ഉറക്കം പോയി

ഉറക്കത്തിൽ ശബ്ദത്തോടുകൂടി ശ്വാസോച്ഛ്വാസം ചെയ്യുന്ന താണ് കൂർക്കം വലി. ശ്വാസോച്ഛ്വാസ പ്രക്രിയയിൽ ശ്വാസം ഉള്ളിലേക്ക് എടുക്കുമ്പോഴും പുറത്തു വിടുമ്പോഴും കൂർക്കം വലിയുണ്ടാകാം. കൂർക്കംവലിയുടെ കാഠിന്യമനുസരിച്ച് ഇതിനെ മൂന്നായി തരംതിരിച്ചിട്ടുണ്ട്. മലർന്നു കിടക്കുമ്പോൾ മാത്രമുണ്ടാകുന്ന നേരിയ ശബ്ദത്തിലുള്ള കൂർക്കംവലിയാണ് ഒന്ന്. കൂടെ കിടക്കുന്നയാൾക്ക് അസഹ്യതയുണ്ടാക്കുന്ന ശബ്ദത്തിലുള്ള കൂർക്കംവലിയാണ് രണ്ടാമത്തേത്. കിടപ്പിന്റെ നില മാറ്റുമ്പോൾ ഇത്തരം കൂർക്കംവലി അപ്രത്യക്ഷമായെന്നു വരാം. കർണകഠോരമായ ഉച്ചത്തിലുള്ള കൂർക്കംവലിയാണ് മൂന്നാമത്തേത്. കിടപ്പിന്റെ നില മാറിയാലും ചരിഞ്ഞു കിടന്നാ ലുമൊന്നും ഈ ‘നിലവിളി’ അപ്രത്യക്ഷമാകുന്നില്ല. കൂടെക്കിട ക്കുന്ന ആൾ അഭയം തേടി മറ്റൊരു മുറിയിൽ പോയി കിടക്കേ ണ്ടി വന്നെന്നു വരാം.  കൂർക്കം വലിച്ച് ഉറങ്ങുന്ന ആൾക്ക് താനുണ്ടാക്കുന്ന ശബ്ദ കോലാഹലത്തെപ്പറ്റി വലിയ ബോധമുണ്ടാകണമെന്നില്ല. വായില്‍ കൂടി ശ്വാസോച്ഛ്വാസം ചെയ്യുന്നതുകൊണ്ട് ചുണ്ടും വായുമൊക്കെ ഉണങ്ങിയെന്നുവരാം. ഇടയ്ക്ക് ദാഹം തോന്നി ഉണരാനും സാധ്യതയുണ്ട്. ഉറക്കത്തിൽ ശ്വാസതടസ്സത്തിന്റെ പ്രശ്നമുള്ള കൂർക്കംവലിക്കാരെ പോലെ (ഒഎസ്എ) ഇവർക്ക് രാവിലെ എഴുന്നേൽക്കുമ്പോൾ ക്ഷീണമോ പകൽമയക്കമോ ഒന്നും ഉണ്ടായെന്നു വരില്ല. 

ജലദോഷം മുതൽ തൊണ്ടയിലെ തടസ്സങ്ങൾ വരെ

ശ്വസിക്കുമ്പോള്‍ വായുസഞ്ചാര വഴികളിലെവിടെയെങ്കിലും തടസ്സമുണ്ടായാൽ കൂർക്കംവലിയുണ്ടാകും. സാധാരണ ജലദോഷപ്പനിയെ തുടർന്ന്  മൂക്കടപ്പും മൂക്കൊലിപ്പും മറ്റുമു ണ്ടാകുമ്പോൾ ശ്വാസോച്ഛ്വാസത്തിനു തടസ്സമുണ്ടാകാൻ സാധ്യതയുണ്ട്. നേരത്തേ കൂർക്കംവലി ഇല്ലാത്തവർക്കു പോലും ജലദോഷ സമയത്ത് കൂർക്കം വലി ഉണ്ടായെന്നു വരും. കുട്ടികളിൽ കൂർക്കം വലി സാധാരണ കാണുന്നത് ജലദോഷമുള്ളപ്പോഴാണ്. 

മൂക്കിനകത്തുണ്ടാകുന്ന പല തരത്തിലുള്ള തടസ്സങ്ങളും കൂർക്കംവലിക്കു കാരണമാകാം. ക്രോണിക് അലർജിയെ തുടർന്ന് മൂക്കിനകത്തുണ്ടാകുന്ന തടിപ്പുകൾ (പോളിപ്പുകള്‍), മൂക്കിന്റെ പാലം വളയുക തുടങ്ങിയവയൊക്കെ ശബ്ദത്തോ ടെയുള്ള ശ്വാസോച്ഛ്വാസത്തിനു കാരണമാകാം. തൊണ്ടയുടെ ഇരുവശവുമായി കാണുന്ന ലിംഫ് ഗ്രന്ഥികളാണ് ടോൺസിലുകൾ. ടോൺസിലുകൾക്ക് അണുബാധയുണ്ടാ കുന്നതിനെ തുടർന്ന് (ടോണ്‍സിലൈറ്റിസ്) നീര്‍ക്കെട്ടുണ്ടായി തടിച്ചു വീർക്കുമ്പോൾ തൊണ്ടയിലൂടെയുള്ള വായു സഞ്ചാര ത്തിനു തടസ്സമുണ്ടായെന്നു വരാം. കുട്ടികളുടെയും ചെറുപ്പക്കാ രുടെയും കൂർക്കം വലിയുടെ കാരണങ്ങളിലൊന്ന് ടോൺസിലു കൾക്കുണ്ടാകുന്ന നീർവീക്കമാണ്.

തൊണ്ടയിലും വായിലുമുണ്ടാകുന്ന ഘടനാപരമായ ചില തകരാറുകളും വായു സഞ്ചാരത്തിന് തടസ്സമുണ്ടാക്കി കൂർക്കം വലിക്കു കാരണമാകാം. കീഴ്ത്താടിയെല്ല് പിന്നിലേക്ക് ഇറങ്ങി യിരിക്കുക. നാക്കിന്റെ വലുപ്പം കൂടുക, കുറുനാക്കിന് നീളം കൂടുക തുടങ്ങിയവയാണ് സാധാരണയായി കണ്ടു വരുന്ന ഘടനാ തകരാറുകൾ. ഉണർന്നിരിക്കുമ്പോൾ ഇവ പ്രശ്നമു ണ്ടാക്കിയെന്നു വരികയില്ല. എന്നാൽ ഉറങ്ങുമ്പോൾ തൊണ്ടയി ലെ പേശികൾ സ്വാഭാവികമായി അയവുള്ളതാകുന്നതു കൊണ്ട് ശ്വാസതടസ്സമുണ്ടാകാനിടയുണ്ട്. കൂർക്കംവലിയുടെ പ്രധാന കാരണം ഉറക്കത്തിലെ ശ്വാസതട സ്സമാണ് (ഒഎസ്എ). ഇവരുടെ ഏറ്റവും പ്രധാന ലക്ഷണവും കൂർക്കംവലി തന്നെ. ഇങ്ങനെയുള്ളവർ പൊതുവേ പൊണ്ണത്ത ടിയുള്ളവരായിരിക്കും. രാത്രി മലർന്നു കിടന്നുറങ്ങുമ്പോൾ തൊണ്ടയിലെ പേശികൾ അയയുന്നതും പൊണ്ണത്തടി മൂലം നെഞ്ചിന്‍ കൂടിന്റെ ചലനങ്ങൾ മന്ദഗതിയിലാകുന്നതും ശ്വാസ തടസ്സമുണ്ടാക്കാം. അമിതവണ്ണമുള്ളവരിൽ നാക്കിന് ചുറ്റും തൊണ്ടയിലുമൊക്കെയായി കൊഴുപ്പ് അടിഞ്ഞുകൂടുന്നതും കൂർക്കംവലിക്കു കാരണമാകാം. ഇവരുടെ രാത്രിയിലെ ഉറക്കം തൃപ്തികരമല്ലാത്തതു കൊണ്ട് പകൽ മയക്കവും ക്ഷീണവും ഉണ്ടായെന്നു വരാം. 

ഞങ്ങൾ കൂർക്കംവലിയിൽ കുടുംബക്കാരാ

കൂർക്കംവലി ഒരു പാരമ്പര്യപ്രശ്നമായും കണ്ടുവരാറുണ്ട്. സമാനമായ ശരീരഘടനയായിരിക്കാം ഒരു കാരണം. ശ്വാസ നാളിയുടെ വലുപ്പം ചെറുതായിരിക്കുന്നതു പലപ്പോഴും പാരമ്പര്യമായി കാണാറുണ്ട്. പുരുഷന്മാരിലാണ് സ്ത്രീകളെ അപേക്ഷിച്ചു കൂർക്കം വലി കൂടുതൽ. കൂർക്കം വലി എല്ലാ പ്രായക്കാരിലും കാണാമെങ്കിലും മധ്യവയസ്കരിലാണ് ഏറ്റവും കൂടുതലായി കാണപ്പെടുന്നത്. എന്നാൽ 60–65 വയസ്സ് കഴിയുമ്പോഴേക്കും കൂർക്കംവലി കുറഞ്ഞു വരുന്നു. ഈ പ്രായ ത്തിൽ ഗാഢനിദ്ര കുറയുന്നതുൾപ്പെടെ നിദ്രയിലുള്ള ഘടനാ വ്യത്യാസങ്ങളായിരിക്കും ഈ മാറ്റത്തിനു കാരണം.