Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബേബി കാർ സീറ്റ് ഉപയോഗിക്കാം; കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാം

baby-car-seat

പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്കറിന്റെ രണ്ടു വയസ്സുള്ള മകൾ തേജസ്വിനി ബാല കാറപകടത്തിൽ മരണമടഞ്ഞ വാർത്ത എല്ലാവരുടെയും നെഞ്ചില്‍ ഒരു കനലായി മാറിയതാണ്. കുട്ടികളുമായി കാറിൽ യാത്ര ചെയ്യുമ്പോൾ ബേബി കാർസീറ്റ് ഉപയോഗിക്കാവുന്നതാണ്. ഇത് കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കും. ബോബി കാർ സിറ്റിങ്ങിനെക്കുറിച്ച് ഡോ. ഷിനു ശ്യാമളൻ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം.

കുട്ടികളുടെ സുരക്ഷിതമായ യാത്ര നമ്മുടെ കൂടെ ഉത്തരവാദിത്വമാണ്. അൽപ്പം വൈകിയെങ്കിലും ഞങ്ങളും വാങ്ങി.

വാഹനാപകടങ്ങളിൽ കുട്ടികൾക്ക് ഗുരുതരമായ പരിക്കുകൾ പറ്റാം.

പല വിലയിലും പല വലിപ്പത്തിലും ഇവ ലഭ്യമാണ്. 3000 രൂപ മുതൽ ലഭ്യമാണ്.

കുട്ടികൾക്ക് 4 അടി 9 ഇഞ്ച് ഉയരം(145 cm) ആകുന്നതു വരെയെങ്കിലും ബേബി കാർ സീറ്റ് ഉപയോഗിക്കണം(8 വയസ്സിനും 12 വയസ്സിനും ഇടയിൽ അത്രയും പൊക്കം എത്താം.). അതിനു ശേഷം മാത്രം അവരെ കാർ സീറ്റിൽ ഇരുത്തുക.

കാർ സീറ്റ് പുറകിലത്തെ സീറ്റിൽ ഉറപ്പിക്കുന്നതാണ് നല്ലതും കൂടുതൽ സുരക്ഷിതത്വവും.

കാറിന്റെ സീറ്റ് ബെൽറ്റ് ഉപയോഗിച്ചാണ് ബേബി കാർ സീറ്റ് സീറ്റിൽ ഉറപ്പിക്കുന്നത്.

കുട്ടികൾക്ക് സുഗമമായി യാത്രയിൽ അതിൽ ഇരുന്ന് ഉറങ്ങാവുന്നതാണ്. ഉറങ്ങുമ്പോൾ തല നേരെ ഇരിക്കുവാൻ ഇവ സഹായിക്കുന്നു.

പാശ്ചാത്യ രാജ്യങ്ങളിൽ ബേബി കാർ സീറ്റ് നിർബന്ധം ആണെന്ന് കേട്ടിട്ടുണ്ട്. അത് വളരെ നല്ല കാര്യമാണ്. ഇവിടെ ബേബി കാർ സീറ്റ് ഉപയോഗിച്ച് കുഞ്ഞു കുട്ടികളെ ഇരുത്തുന്നത് കണ്ടാൽ ഭാഗ്യം.

നവജാതശിശുക്കൾ മുതൽ 36 കിലോ വരെ (അല്ലെങ്കിൽ 4 അടി 9 ഇഞ്ച് ഉയരം(145 cm) കുട്ടികൾക്കാകുന്നത് വരെ ഇവ കാർ യാത്രയിൽ ഉപയോഗിക്കേണ്ടതാണ്.

കാർ അപകടത്തിൽ പെടുമ്പോൾ കുട്ടികൾ ആ കാറിൽ ഉണ്ടെങ്കിൽ (ബേബി കാർ സീറ്റ് ഇല്ലെങ്കിൽ) അവർക്കാണ് ഏറ്റവും ഗുരുതരമായി പരിക്കേൽക്കുവാൻ സാധ്യത.

എല്ലാവരും ബേബി കാർ സീറ്റ് വാങ്ങുക.

ഇത് എന്റെ മകളാണ്. അവൾക്കും ഒരു കാർ സീറ്റ് വാങ്ങി. കാർ സീറ്റിൽ മുറുകി ഇരിക്കുന്നുണ്ട്. റോഡിൽ കുഴിയിലും മറ്റും വണ്ടി വീഴുമ്പോൾ ഇളകാതെ അവൾ സുരക്ഷിതമായി ഇരിക്കുന്നുണ്ട്.

ഭയമില്ലാതെ അവൾ അതിൽ ഇരിക്കുന്നുണ്ട്. ദൂര യാത്രകളിൽ അത്യന്താപേക്ഷിതമാണ് ഇവ.

എല്ലാവരും വാങ്ങുക. നമ്മുടെ കുട്ടികൾ സുരക്ഷിതരായി ഇരിക്കട്ടെ.