Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാൻസറിന്റെ കാരണങ്ങൾ എന്തൊക്കെ?

cancer

എന്തുകൊണ്ടാണു കാൻസർ ബാധ എന്നതിന് വളരെ കൃത്യ മായ ഉത്തരം ഇനിയും ലഭിക്കേണ്ടിയിരിക്കുന്നു. പക്ഷേ, കാൻ സറിനെ വിളിച്ചുവരുത്തുന്ന ചില ഘടകങ്ങൾ (റിസ്ക് ഫാക്ടേഴ്സ്) ഉണ്ട്.

പുകയിലതന്നെയാണു പ്രധാന വില്ലൻ. പക്ഷേ, അഭ്യസ്ത വിദ്യരിലും ബുദ്ധിജീവികളെന്നു നടിച്ചു നടക്കുന്നവരിലും മറ്റൊരു പ്രചാരണമുണ്ട്. പുകയില കാൻസർ ഉണ്ടാക്കുന്നു എന്നതിനു കൃത്യമായ തെളിവില്ല എന്നതാണിത്. കാൻസറിനെ പുകയിലയുമായി ബന്ധപ്പെടുത്തുന്ന ഒട്ടേറെ പഠനങ്ങൾ നടന്നിട്ടുണ്ട്. അവ സ്ഥിരീകരിച്ചിട്ടുമുണ്ട്. ഇക്കാര്യത്തിൽ ഒരു ട്രയൽ നടത്തുന്നതിൽ അപ്രയോഗികതയുണ്ട്. അറിഞ്ഞു കൊണ്ട് ആരെങ്കിലും കുഴിയിൽ ചാടുമോ ?

രാസവസ്തുക്കൾ

നമ്മുടെ ദൈനംദിനജീവിതവുമായി ബന്ധപ്പെടുന്ന രാസവസ്തുക്കളാണ് മറ്റൊരു വലിയ പ്രശ്നം. ആഹാരത്തിനു നിറവും സ്വാദും ചേർക്കാനുപയോഗിക്കുന്നവ, പഴങ്ങളും പച്ചക്കറികളും കേടാവാതിരിക്കാൻ പ്രയോഗിക്കുന്ന രാസവസ്തുക്കൾ എന്നിവ കാൻസറിനെ വിളിച്ചു വരുത്തുന്നവയാണ്. ജലമലിനീകരണം, വായു മലിനീകരണം എന്നിവയും കാരണമാവാറുണ്ട്. 

കടപ്പാട് : കാൻസറിനെ പേടിക്കേണ്ട, ഡോ. വി. പി, ഗംഗാധരൻ