Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തല്ലാതെ കുട്ടികളെ എങ്ങനെ അനുസരിപ്പിക്കാം?

x-default

കുട്ടികളെ ശീലങ്ങളും നല്ല പെരുമാറ്റങ്ങളും പഠിപ്പിക്കാൻ തല്ലുന്നതിനെക്കാൾ ഫലപ്രദമായ പല വഴികളുമുണ്ട്. പലപ്പോഴും കുട്ടികൾ തെറ്റുകൾ ചെയ്യുന്നതോ അച്ചടക്കമില്ലായ്മ കാട്ടുന്നതോ അവർക്ക് അതിന്റെ പരിണതഫലങ്ങളക്കുറിച്ചു കൃത്യമായി മനസ്സിലാകാത്തതിനാലാണ്. ഉദാഹരണാമായി , പുകവലിച്ച മകനെ തല്ലി പുകവലി നിർത്തിക്കാം എന്നു കരുതുന്നത് അബദ്ധമാണ്. നമ്മൾ കാണാതെ കുട്ടി അതു പിന്നെയും ആവർത്തിക്കും. മറിച്ച് ആ ശീലം തുടങ്ങാനിടയായ സാഹചര്യം എന്താണ് എന്നു ചോദിച്ചു മനസ്സിലാക്കി അതിനെ തിരുത്തി പുകവലിയുെട ദോഷങ്ങൾ ലളിതമായി കുട്ടിക്കു പറഞ്ഞു മനസ്സിലാക്കുന്നതല്ലേ അടിയെക്കാൾ ഗുണം ചെയ്യുക? 

തല്ലുകൊടുക്കാൻ തോന്നുന്ന ഒരു പ്രശ്നം കണ്ടാൽ വളരെ ഗൗരവമായിത്തന്നെ ആ കാര്യത്തെക്കുറിച്ചു കുട്ടിയോടു ചർച്ചചെയ്യുകയും പരിഹാരങ്ങൾ കുട്ടിയെക്കൊണ്ടുതന്നെ പറയിപ്പിക്കുകയും ചെയ്യുന്ന രീതി വളരെ പ്രയോജനപ്പെടും. ചില സമയം അവഗണനയും നല്ല ശിക്ഷാമാർമാണ്. പ്രത്യേകിച്ചും 5–6 വയസ്സിനു താഴെയുള്ള കുട്ടികളിൽ കുട്ടിയുെട ചില വികൃതികൾ അച്ഛനമ്മമാർ ആസ്വദിക്കുന്നതായി തോന്നിയാൽ കുട്ടി അതും ശീലമാക്കും. അത്തരം കുസൃതികളും പറച്ചിലുകളെയും മൈൻഡ് ചെയ്യുന്നില്ലെന്നു തോന്നിയാൽ കുട്ടിന താനേ നിർത്തും. പക്ഷേ ആ പെരുമാറ്റങ്ങളെ അവരറിയാതെ നമ്മൾ ശ്രദ്ധിക്കുകയും വേണം. ശാസന (വാണിങ്) മികച്ച ഒരുമാർഗം തന്നെയാണ്.  ‘‘ചുവരു മുഴുവൻ ചായം തേച്ചാൽ, പെയിന്റും ബ്രഷും ഞാൻ വാങ്ങിവയ്ക്കും’’ എന്നമട്ടിൽ പരിണിതഫലങ്ങളെ ഒാർമിപ്പിക്കുന്ന ശാസനം പലപ്പോഴും ഫലം ചെയ്യും. ശാസിക്കുമ്പോൾ ഉയർന്ന ശബ്ദത്തിൽ കുട്ടികളോട് ‘ഷൗട്ട്’ ചെയ്യണ്ട കാര്യമില്ല. ശബ്ദം കൂടുന്തോറും പറഞ്ഞകാര്യത്തെയല്ല ശബ്ദം കേട്ടുണ്ടാകുന്ന ഭയത്തേയാണ് അവർ അനുസരിക്കുക. 

ഇതു ഫലപ്രദമല്ല. കാരണം അടുത്ത തവണ ഇതിനെക്കാൾ ശബ്ദത്തിൽ പറഞ്ഞാലേ കുട്ടി കേൾക്കൂ.