Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആശുപത്രി കര്‍ട്ടനുകള്‍ നിങ്ങളെ രോഗിയാക്കുന്നത് ഇങ്ങനെ

hospital-curtain

ആശുപത്രികള്‍ പൊതുവേ എപ്പോഴും വൃത്തിയും വെടിപ്പുമുള്ള ഇടങ്ങളായാണ് നമ്മള്‍ കരുതുന്നത്. എന്നാല്‍ രോഗങ്ങളെ പ്രതിരോധിക്കാന്‍ നമ്മള്‍ അഭയം പ്രാപിക്കുന്ന ആശുപത്രികളും രോഗങ്ങള്‍ പടര്‍ത്താന്‍ കാരണമായേക്കാം. ആരാണ് ആ വില്ലന്‍ എന്നല്ലേ, ആശുപത്രി കര്‍ട്ടനുകള്‍ തന്നെയാണ് ബാക്ടീരിയകള്‍ ഒളിച്ചിരിക്കുന്ന ഈ വില്ലന്‍.

രോഗികളെ കിടത്തുന്ന വാര്‍ഡുകളിലും മുറികളിലും ഉപയോഗിക്കുന്ന പ്രൈവസി കര്‍ട്ടനുകളാണ് ബാക്ടീരിയകളുടെ വിളനിലമാകുന്നത്. പതിവായി കര്‍ട്ടനുകള്‍ മാറ്റുന്ന ആശുപത്രികള്‍ തീരെ കുറവാണ്. അതുകൊണ്ടു തന്നെ ഇവയില്‍ പല തരത്തിലെ ബാക്ടീരിയകള്‍ അടിഞ്ഞു കൂടികൊണ്ടേയിരിക്കുന്നു. 

Staphylococcus aureus (MRSA) ബാക്ടീരിയകളാണ് ഇത്തരത്തില്‍ ഏറെ കണ്ടു വരുന്നത്. രോഗികളും കൂട്ടിരിപ്പുകാരും എന്നു വേണ്ട വരുന്നവരും പോകുന്നവരും സദാസ്പര്‍ശിക്കുന്ന ഒന്നാണ് ഈ  പ്രൈവസി കര്‍ട്ടനുകള്‍. അതുകൊണ്ട തന്നെ ഇനി ആശുപത്രി സന്ദര്‍ശനത്തിനു പോകുമ്പോള്‍ ഇക്കാര്യങ്ങള്‍ ഒന്നു മനസ്സില്‍ സൂക്ഷിക്കുക.