Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൃക്ക മാറ്റി വച്ചതിനു പിന്നാലെ മാനസികാരോഗ്യ ചികിത്സ തേടി സെലീന ഗോമസ്

selena-gomez

പ്രശസ്ത പോപ്‌ ഗായിക സെലീന ഗോമസ് മാനസികാരോഗ്യം  വീണ്ടെടുക്കാന്‍ ചികിത്സയിലെന്നു റിപ്പോര്‍ട്ട്‌. ഏറെ നാളുകളായി പൊതുവേദികളില്‍ നിന്നു വിട്ടുനില്‍ക്കുകയാണ് സെലീന.  

25 കാരിയായ സെലീന കഴിഞ്ഞ വർഷം അപ്രതീക്ഷിതമായി തന്റെ സംഗീതപര്യടനം അവസാനിപ്പിച്ചത് ആരാധകരെ സംശയത്തിലാക്കിയിരുന്നു. തനിക്കു പ്രതിരോധശേഷി കുറയ്ക്കുന്ന ലൂപ്പസ് രോഗമാണെന്നും താന്‍ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയയായെന്നും താരം തന്നെ വെളിപ്പെടുത്തിയിരുന്നു. സെലീനയുടെ ഏറ്റവും അടുത്ത സുഹൃത്തും നടിയുമായ ഫ്രാൻഷ്യ റൈസയായാരുന്നു വൃക്കദാതാവ്. ആശുപത്രിയിൽ കിഡ്‌നി മാറ്റ ശസ്ത്രക്രിയയ്ക്കുശേഷം ഫ്രാൻഷ്യയുടെ കൈചേർത്തു പിടിച്ചു കിടക്കുന്ന ഒരു ചിത്രവും സെലീന പങ്കുവച്ചിരുന്നു.

എന്നാല്‍ കഴിഞ്ഞ രണ്ടാഴ്ചയായി സെലീനയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് എന്നാണു വിവരം‌. സെലീനയുടെ മാനസികാരോഗ്യം വീണ്ടെടുക്കാന്‍  dialectical  behaviour therapy (DBT) ക്ക് താരത്തെ വിധേയയാക്കിയെന്നും സൂചനയുണ്ട്. ഒരു പ്രത്യേകതരം സൈക്കോതെറാപ്പിയാണ്  DBT. മനസ്സിലെ നെഗറ്റീവ് ചിന്തകളെ മായ്ച് പോസിറ്റീവ് ചിന്തകള്‍ ശക്തമാക്കുന്ന ചികിൽസാരീതിയാണിത്.