Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊണ്ണത്തടിയെ പരിഹസിക്കരുതേ...

obesity

ലോകജനസംഖ്യയിൽ 30 ശതമാനവും അമിതഭാരമോ പൊണ്ണത്തടിയോ ഉള്ളവരാണ്. പൊണ്ണത്തടി പ്രമേഹം, ഹൃദ്രോഗം, വിവിധയിനം അർബുദങ്ങൾ, തൈറോയ്ഡ്, പിസിഒഡി ഇങ്ങനെ നിരവധി ജീവിതശൈലീ രോഗങ്ങൾക്കുള്ള സാധ്യത കൂട്ടുന്നു. 

ഡയറ്റിങ് മാറി മാറി പരീക്ഷിച്ചും പട്ടിണി കിടന്നുമൊക്കെ ഭാരം കുറയ്ക്കാൻ പെടാപ്പാടു പെടുന്നവർ ഏറെയാണ്. ഈ ഡയറ്റു കൾ എല്ലാം താൽക്കാലികമായി ശരീരഭാരം കുറയ്ക്കുമെന്നേ ഉള്ളൂ. മാത്രമല്ല പല പോഷകങ്ങളുടെയും അഭാവത്തിനും ഹോർമോൺ അസംതുലനത്തിനും ഇവ കാരണമാകും. 

ലോകത്ത് 400 ദശലക്ഷം കുട്ടികൾ പൊണ്ണത്തടിയൻമാരായുണ്ട് എന്നാണ് കണക്ക്. പ്രോസസ് ചെയ്ത ഭക്ഷണം, ജങ്ക് ഫുഡ്, ഗാഡ്ജറ്റുകളെ അമിതമായി ആശ്രയിക്കൽ, ടിവിയ്ക്കും കംപ്യൂട്ടറിനും മുന്നിലുള്ള ഇരുപ്പ്, പുറത്തിറങ്ങി കളിയ്ക്കാൻ ആവശ്യമായ തുറന്ന സ്ഥലങ്ങളുടെ അഭാവം ഇതെല്ലാമാണ് കുട്ടികളിലെ പൊണ്ണത്തടിക്കുള്ള കാരണക്കാർ.

അമിതഭാരവും പൊണ്ണത്തടിയും ഉള്ളവരോട്, പ്രത്യേകിച്ചും കുട്ടികളോട് സ്നേഹത്തോടെയും കരുതലോടെയും ക്ഷമയോടെയും ഇടപെടണം. പരിഹാസം അവരുടെ സ്വാഭിമാനത്തെ തകർക്കും. അവരുടെ പെരുമാറ്റം മോശമാകാനും സാധ്യതയുണ്ട്. ഒരിക്കലും തടിയുള്ള കുട്ടികളെ പരിഹസിക്കാനോ ബോഡി ഷെയിമിങ് ചെയ്യാനോ മറ്റുള്ള കുട്ടികളുമായി താരതമ്യപ്പെടുത്താനോ പാടില്ല. നെഗറ്റീവ് ഇമേജുകളോ അപമാനകരമായ ഭാഷയോ പൊണ്ണത്തടിയോ ഉള്ളവർ‌ക്കെതിരെ ഉപയോഗിക്കരുത്. 

ആരോഗ്യകരമായി ജീവിതശൈലി പിന്തുടരുക വഴി ആരോഗ്യ കരമായ ശരീരഭാരം നിലനിർത്താനും പൊണ്ണത്തടി കുറയ്ക്കാ നും സാധിക്കും. സമീകൃതാഹാരം കഴിക്കുക. പതിവായി വ്യായാമം ചെയ്യുക, ആവശ്യത്തിന് ഉറങ്ങുക, സമ്മർദങ്ങളെ അകറ്റുക, പുകവലി, മദ്യപാനം ഇവ ഉപേക്ഷിക്കുക ഇതെല്ലാം ശീലമാക്കിയാൽ ആരോഗ്യമുള്ള ശരീരവും സ്വന്തമാകും.