Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സർവൈക്കൽ സ്പോണ്ടിലോസിസ് ലഘുവ്യായാമത്തിലൂടെ കുറയ്ക്കാം

950314848

77 വയസ്സായ പെൻഷനറാണ് ഞാൻ. 25 വർഷമായി രക്തസമ്മർദത്തിന് മരുന്ന് കഴിക്കുന്നു. എല്ലാ മാസവും പരിശോധന നടത്താറുണ്ട്. 140/80 എന്ന നിലയിലാണ്. ആറു വർഷം മുൻപ് കഴുത്തിന്റെ പിൻവശത്തെ ഞരമ്പിന് അസഹ്യമായ വേദനയുണ്ടായി. ഓർത്തോ ഡോക്ടറെ കാണിച്ച് എക്സ്റേ പരിശോധിച്ചതിൽ നട്ടെല്ലിന്റെ താഴ്ഭാഗത്ത് തേയ്മാനം സംഭവിച്ചതായി പറഞ്ഞു. ഡോക്ടറുടെ നിർദേശപ്രകാരം 21 ദിവസം ഫിസിയോ തെറപ്പി ചെയ്തു. തുടർന്ന് ആറ് എക്സർസൈസുകൾ രാവിലെ നിത്യേന ചെയ്യാൻ പറഞ്ഞു. ഇത് ഇടയ്ക്കു വച്ച് നിർത്തരുതെന്നും ജീവിതകാലം മുഴുവൻ തുടരണമെന്നും പറഞ്ഞു. ഡോക്ടർ, എന്റെ സംശയം ഇതാണ്. എന്തെങ്കിലും കാരണവശാൽ എക്സർസൈസ് ചെയ്യാൻ കഴിയാതെ വന്നാൽ മേൽപ്പറഞ്ഞ അസുഖം വീണ്ടും വരുമോ? വേറെ എന്തെങ്കിലും പ്രതിവിധിയുണ്ടോ എന്നും അറിയാൻ ആഗ്രഹിക്കുന്നു. 

താങ്കളുടെ അസുഖം നിയന്ത്രണവിധേയമായ പ്രഷറും സർവൈക്കൽ സ്പോണ്ടിലോസിസ് എന്നു പറയുന്ന കഴുത്തിലെ കശേരുക്കളിലെ അസുഖവുമാണ്. ഇരു കശേരുക്കളിലെ അസുഖം ലഘുവായ രീതിയിൽ മാത്രമേ ഉള്ളൂവെങ്കിൽ ഇപ്പോൾ നിർദേശിക്കപ്പെട്ടതുപോലെ ഫിസിയോതെറപ്പിയും ക്രമമായ വ്യായാമവും പാരാസ്പൈനൽ എക്സർസൈസും തന്നെയാണ് ഇതിനുള്ള ഫലപ്രദമായ ചികിൽസ. ഗുരുത രമായ സർവൈക്കൽ സ്പോണ്ടിലോസിസിന് ഓപ്പറേഷൻ, ഇമ്മൊബിലൈസേഷൻ, ട്രാക്ഷൻ മുതലായ ചികിൽസാരീതികളും ആവശ്യമായി വന്നേക്കാം. 

ഇപ്പോൾ എക്സർ‌സൈസ് നല്ല ഫലം തരുന്നതിനാൽ അതു തന്നെ തുടർന്നാൽ മതി. ആഴ്ചയിൽ നാലു ദിവസമെങ്കിലും എക്സർസൈസ് ചെയ്യണം. രണ്ടോ മൂന്നോ ദിവസം മുടങ്ങി പ്പോകുന്നതു കൊണ്ട് യാതൊരു കുഴപ്പവുമില്ല. ഭാവിയിൽ മറ്റെന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ മത്രമേ ന്യൂറോസർജറി ഡോക്റെ സമീപിക്കേണ്ടതുള്ളൂ. ചില അവസരങ്ങളിൽ ഓർത്തോ ഡോക്ടറുടെ സേവനവും ആവശ്യമായി വന്നേക്കാം.