Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ഗിവ് വേ ഫോർ ലൈഫ് ' ബോധവൽക്കരണ പരിപാടിയുമായി കിംസ് ആശുപത്രി

trauma

ട്രോമ ദിനത്തിന്റെ ഭാഗമായി തിരുവനന്തപുരം കിംസ് ആശുപത്രിയുടെ നേതൃത്വത്തിൽ  ആംബുലൻസ് ഡ്രൈവേഴ്സ് അസോസിയേഷനുമായി ചേർന്ന്  'ഗിവ് വേ ഫോർ ലൈഫ് ' എന്ന പേരിൽ ജകനകക്കുന്ന് കൊട്ടാരത്തിനു മുന്നിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. 

ദൈനംദിന ജീവിതത്തിൽ ആകസ്മികമായുണ്ടാകുന്ന അപകടങ്ങളിൽ സഹജീവികൾക്ക് ഒരു കൈത്താങ്ങാവണമെന്ന് കിംസ് ഹെൽത്ത് ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. എം. ഐ. സഹദുള്ള പറഞ്ഞു. അത്യാഹിത ഘട്ടങ്ങളിൽ ആബുലൻസുകൾക്കു വഴി മാറി കൊടുക്കേണ്ടത് നമ്മുടെ കടമയാണ്. ഓരോ ജീവനും വിലപ്പെട്ടതാണ്. തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ പെട്ടെന്നുണ്ടാകുന്ന അപകടം മൂലം ദുരിതമനുഭവിക്കുന്നവർക്ക് കിംസ് ആംബുലൻസ് സർവീസുകൾ    സൗജന്യമായിരിക്കുമെന്നും ഡോ. സഹദുള്ള പറഞ്ഞു.  Emergency Service No. 0471-2448585.

അപകടങ്ങൾ ഒഴിവാക്കുന്നതിനായി എല്ലാ ട്രാഫിക് നിയമങ്ങളും ആളുകൾ പിന്തുടരണമെന്നും  അപകടങ്ങൾ ഒഴിവാക്കാൻ സുരക്ഷിതമായ ഡ്രൈവിങ് നിർബന്ധമാണെന്നും സിറ്റി പോലീസ് കമ്മീഷണർ പി. പ്രകാശ് പറഞ്ഞു. അപകടത്തില്‍പ്പെട്ടു കിടക്കുന്നവരേയും അവശനിലയില്‍ കിടക്കുന്നവരെയും ഒരിക്കലും അവഗണിക്കരുത് എന്ന സന്ദേശമാണ് ഈ ട്രോമാ ദിനം നമുക്ക് നല്‍കുന്നത്. 

ജനങ്ങൾക്കായി തുടങ്ങി വച്ച 'ഗിവ് വേ ഫോർ ലൈഫ് ' എന്ന പരിപാടിയിൽ കിംസ് ഹോസ്പിറ്റൽ എക്സിക്യൂട്ടീവ് ഡയറക്ടർ ഇ എം നജീബ്, ഡോ. പി എം സഫിയ, ഡോ. ദീപക് വി, ഡോ. അനൂപ് ചക്രപാണി, ഡോ. ഗംഗാലാൽ, ഡോ. ജോൺ പണിക്കർ, ഡോ. ശ്രീജിത്ത് എൻ കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.