Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുകവലിയേക്കാള്‍ മരണസാധ്യത കൂട്ടുന്നതാണ് ഈ ശീലം

511377626 Representational Image

പുകവലി ആരോഗ്യത്തിനു ഹാനികരമാണെന്നു നമ്മള്‍ക്കറിയാം. പുകവലി ഒരു നിശബ്ദകൊലയാളി തന്നെയാണ്. എന്നാല്‍ പുകവലിയേക്കാള്‍ മാരകമായ ഒരു ശീലമുണ്ടെന്നറിയാമോ ? അതെ വ്യായാമമില്ലായ്മ തന്നെയാണ് ആ വില്ലന്‍. കേട്ടിട്ട് വിശ്വസിക്കാന്‍ സാധിക്കുന്നില്ലേ? എങ്കില്‍ സംഗതി സത്യമാണ്. വ്യായാമം ഒന്നുമില്ലാതെവെറുതെ ചടഞ്ഞു കൂടിയിരിക്കുന്നത് നമ്മുടെ ജീവനുതന്നെ ആപത്താണ്. 

വ്യായാമത്തിന് നമ്മുടെ ജീവിതശൈലിയില്‍ എത്രത്തോളം പ്രാധാന്യമുണ്ട് എന്നതിന്റെ തെളിവാണ് ഈ കണ്ടെത്തല്‍. നിങ്ങള്‍ നാല്‍പതുകളില്‍ ആയാലും എണ്‍പതുകളില്‍ ആയാലും ശരി വ്യായാമം എന്നത് ജീവിതത്തിന്റെ ഭാഗം തന്നെയാക്കണം എന്നാണ് ഇതു സംബന്ധിച്ച് പഠനം നടത്തുന്ന വെയില്‍ ജെബ്ബര്‍ പറയുന്നത്. വ്യായാമം ചെയ്യുന്നവരെ അപേക്ഷിച്ച് വ്യായാമം ചെയ്യാത്തവരില്‍ മരണനിരക്ക് ഏറെയാണെന്നാണ് ഈ പഠനം പറയുന്നത്. 

ഏകദേശം 122,007 ആളുകളെ നിരീക്ഷിച്ച ശേഷമാണു ഗവേഷകര്‍ ഈയൊരു നിഗമനത്തിലെത്തിയത്. നന്നായി വ്യായാമം ചെയ്യുന്ന ഒരാളെ അപേക്ഷിച്ച് യാതൊരു വ്യായാമവും ഇല്ലാത്ത ഒരാള്‍ക്ക് മരണം സംഭവിക്കാനുള്ള സാധ്യത  500% ഇരട്ടിയാണ്. അതേസമയം ഇടയ്ക്കിടെ വ്യായാമം ചെയ്യുന്ന ഒരാള്‍ക്ക് ഇതിനുള്ള സാധ്യത  390% ഇരട്ടിയാണ്. 

related stories