Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നോർമൽ കൊളസ്ട്രോൾ ലെവൽ അറിയാൻ?

Cholesterol

എനിക്ക് 65 വയസ്സുണ്ട് . കുറേക്കാലമായി വിട്ടുമാറാത്ത സോറിയാസിസ് രോഗത്തെ തുടർന്ന് ഡോക്ടർ ഒരു അലർജി (ബ്ലഡ്) ടെസ്റ്റിനു നിർദേശിക്കുകയുണ്ടായി. ടെസ്റ്റ് റിസൽട്ട് പ്രകാരം ഡോക്ടർ പറയുന്നത്– ശരീരത്തിൽ രക്താണുക്കൾ കൂടുതലാണെന്നും അവ ക്രമേണയായി കുറച്ചു വരാൻവേണ്ടി വേണ്ടത്ര ചികിൽസയും മരുന്നും തുടർച്ചയായി കഴിക്കണമെന്നുമാണ്. ഒരാളുടെ ശരീരത്തിൽ രക്താണുക്കളുടെ ശരാശരി അളവ് എത്രയാണ്. അതു പോലെ തന്നെ കൊളസ്ട്രോളിന്റെ കാര്യത്തിലും വിശദമായ ഒരു മറുപടി തന്ന് സഹായിക്കുമെങ്കിൽ വളരെയധികം ഉപകാരം.

താങ്കളുടെ കത്തു വായിച്ചു താങ്കൾക്കു സോറിയാസിസ് എന്ന അസുഖം ഉണ്ടെന്നും അതിനു ചികിൽസ സ്വീകരിക്കുകയും ചെയ്യുന്നുണ്ടെന്നും മനസ്സിലായി. താങ്കൾ കത്തിൽ പ്രതിപാദിച്ചിരിക്കുന്ന ടെസ്റ്റ് രക്താണുക്കളെക്കുറിച്ചുള്ളതല്ല. പ്രത്യുത ഒരു തരം ഇമ്യൂണോ ഗ്ലോബുലിന്റെ അളവാണ്. 1gE എന്ന ഒരു തരം ഇമ്യുണോ ഗ്ലോബുലിൻ ആണ് നോക്കിയിരിക്കുന്നത്. അത് താങ്കളുടെ രക്തത്തിൽ സാധാരണക്കാരേക്കാൾ കുറച്ചു കൂടുതലാണ്. ഇതു പലതരം അലർജി ഉള്ളവരിൽ കൂടാവുന്നതാണ്. താങ്കളുടെ സോറിയാസിസ് അസുഖം ഒരു കാരണമാകാവുന്നതാണ്. 

രക്താണുക്കളുടെ െ‍ടസ്റ്റിന്റെ റിസൽട്ട് കത്തിൽ ചേർത്തു കാണുന്നില്ല. ആയതിനാൽ താങ്കളുടെ രക്താണുക്കളുടെ അളവ് കൂടുതലാണെന്നോ, നോര്‍മല്‍ ആണോ അതോ കുറ വാണോ എന്നു പറയാൻ സാധ്യമല്ല. സാധാരണക്കാരിൽ മൂന്നു തരം രക്താണുക്കളാണ് ഉണ്ടാകുന്നത്. 

1. ചുവന്ന രക്താണുക്കള്‍ 
2. വെളുത്ത രക്താണുക്കൾ
3. പ്ലേറ്റ്‍ലറ്റ്സ്, ചുവന്ന രക്താണുക്കൾ  സാധാരണ 5 മുതൽ 6 മില്യൺ വരെയാണ് 1ml രക്തത്തിൽ ഉണ്ടാകാറ്. വെളുത്തതാകട്ടെ 4000 മുതൽ 11000/cum രക്തത്തിൽ ഉണ്ടാകാറുണ്ട്.  പ്ലേറ്റ്‍ലറ്റ്സ് 1.5 മുതൽ 4 ലക്ഷം /cumm രക്തത്തിൽ ഉണ്ടാകാറുണ്ട്. ഇവ പല അസുഖങ്ങളിലും കൂടുകയോ കുറയുകയോ, അസുഖത്തിന്റെ അവസ്ഥ അനുസരിച്ച്, ചെയ്യാവുന്നതാണ്. 

രക്തത്തിലെ കൊളസ്ട്രോൾ സാധാരണക്കാരിൽ 250 mg/ml ആണ്. കൂടുന്നതു നന്നല്ല. കൊളസ്ട്രോളിനു പല ഫ്രാഷൻസും ഉണ്ടാകും. 

1. Triglycerides – 160mg/ml ൽ കൂടരുത്.
2. HDL Cholesterol (നല്ല കൊളസ്ട്രോൾ) – 45 mg/ml ൽ കൂടിയിരിക്കണം.
3. LDL Cholesterol – 150 ല്‍ കുറഞ്ഞിരിക്കണം.
4. VLDL Cholesterol – 25–40 ൽ കുറഞ്ഞിരിക്കണം.