Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡോ. ആർ. വി. അശോകൻ ഐഎംഎ സെക്രട്ടറി ജനറൽ

dr-v-ashokan ഡോ. ആര്‍.വി. അശോകന്‍

തിരുവനന്തപുരം ∙ ഐഎംഎ കേരള ഘടകം മുൻ സംസ്ഥാന പ്രസിഡന്റായിരുന്ന ഡോ. ആർ‍.വി. അശോകൻ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ദേശീയ ഘടകത്തിന്റെ സെക്രട്ടറി ജനറലായി തിരഞ്ഞെടുക്കപ്പെട്ടു. 2018 ഡിസംബറിൽ നടക്കുന്ന ദേശീയ സമ്മേളത്തിൽ ഡോ. ആർ. വി. അശോകൻ സ്ഥാനമേൽക്കും.  കേരളത്തിൽ നിന്ന് ഈ ഉന്നത പദവിയിലെത്തുന്ന ആദ്യ മലയാളി കൂടിയാണ് ഡോ. അശോകൻ.

ആരോഗ്യമേഖല നേരിടുന്ന വിവിധ വിഷയങ്ങളിൽ ക്രിയാത്മകമായി ഇടപെടാൻ പക്വതയുള്ള നേതാവാണ് ഡോ. അശോകനെന്നും കേരളത്തിലെ 30000-ൽ പരം ഡോക്ടർമാർ വളരെ പ്രതീക്ഷയോടെയാണ് അദ്ദേഹത്തിന്റെ സ്ഥാനലബ്ദിയെ കാണുന്നതെന്നും ഐ.എം.എ. സംസ്ഥാന പ്രസിഡന്റ് ഡോ. ഇ.കെ. ഉമ്മറും സംസ്ഥാന സെക്രട്ടറി ഡോ. എൻ‍. സുള്‍ഫിയും പ്രസ്താവനയില്‍ അറിയിച്ചു.