Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംഗീതവും ഓട്ടിസവും തമ്മിൽ

914746524

സംഗീതത്തിനു രോഗം ഭേദമാക്കാനുള്ള കഴിവുണ്ടെന്ന് തെളിഞ്ഞിട്ടുള്ളതാണ്. പാട്ടു പാടുന്നതും സംഗീതോപകരണങ്ങൾ വായിക്കുന്നതുമെല്ലാം ഓട്ടിസം ബാധിച്ച കുട്ടികളുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുമെന്നു പഠനം. സാമൂഹ്യമായ ആശയ വിനിമയം മെച്ചപ്പെടുത്താനും തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സംഗീതത്തിനു കഴിയുമത്രേ.

സംഗീതത്തിന് ഓട്ടിസവുമായുള്ള ബന്ധം, ഈ രോഗം തിരിച്ചറിയുന്ന ഏതാണ്ട് എഴുപത് വർഷങ്ങൾക്കു മുൻപേ തന്നെയുണ്ട്. ഓട്ടിസം ബാധിച്ചവർ ശ്രുതി തെറ്റാതെ പാടും എന്നും പലരും െതളിയിച്ചിട്ടുണ്ട്. എന്നാൽ ഓട്ടിസം സ്പെക്ട്രം ഡിസോർഡർ അഥവാ എഎസ്ഡി ബാധിച്ചവരിൽ സംഗീതത്തിന്റെ തെറാപ്യൂട്ടിക് ഗുണങ്ങളെക്കുറിച്ച് ശക്തമായ തെളിവുകൾ ഇതുവരെ ലഭിച്ചിരുന്നില്ല.

ഇതേക്കുറിച്ച് പഠിക്കാൻ ഓട്ടിസം ബാധിച്ച, ആറു മുതൽ പന്ത്രണ്ടു വയസ്സു വരെ പ്രായമുള്ള 51 കുട്ടികളെ ഗവേഷകർ തിരഞ്ഞെടുത്തു. ഇവരിൽ സംഗീതവുമായി ബന്ധപ്പെട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ മൂന്നുമാസക്കാലം നടത്തി. 

കുട്ടിയുടെ  സാമൂഹ്യമായ ആശയവിനിമയ നൈപുണ്യത്തെയും അവരുടെ കുടുംബത്തിന്റെ ജീവിത ഗുണനിലവാരത്തെയും കുറിച്ചും കുട്ടിയുടെ രോഗലക്ഷണങ്ങൾ എത്രമാത്രം കൂടുതലാണെന്നതിനെക്കുറിച്ചും രക്ഷിതാക്കൾ ഒരു ചോദ്യാവലി പൂരിപ്പിച്ചു നൽകി. തലച്ചോറിന്റെ പ്രവർത്തനം മനസ്സി ലാക്കാൻ കുട്ടികളുടെ ഒരു എംആർഐ സ്കാനും എടുത്തു. 

കുട്ടികളെ രണ്ടു ഗ്രൂപ്പുകളായി തിരിച്ചു. ഒരു കൂട്ടരെ സംഗീതവുമായി ബന്ധപ്പെടുത്തി. ഓരോ സെക്ഷനും 45 മിനിറ്റുകൾ നീണ്ടു നിന്നു. വെസ്റ്റ് മൗണ്ട് മ്യൂസിക് തെറാപ്പിയും ഇവർക്ക് നൽകി.  സംഗീതഗ്രൂപ്പിലെ കുട്ടികൾ പാട്ടു പാടുകയും വിവിധ സംഗീതോപകരണങ്ങൾ വായിക്കുകയും ചെയ്തു.  കൺട്രോൾ ഗ്രൂപ്പിനെ അപേക്ഷിച്ച് സംഗീതഗ്രൂപ്പിൽപ്പെട്ട കുട്ടികളുടെ ആശയവിനിമയത്തിനുള്ള കഴിവ് (communication skill) മെച്ചപ്പെട്ടതായി കണ്ടു. അവരുടെ ജീവിത ഗുണനിലവാ രവും മെച്ചപ്പെട്ടു. 

തലച്ചോറിന്റെ ഓ‍ഡിറ്ററി റീജിയനും മോട്ടോർ റീജിയനും തമ്മിലുള്ള കണക്റ്റിവിറ്റി കൂടിയതാകാം ആശയവിനിമയത്തി നുള്ള നൈപുണ്യം കൂടിയതിനു പിന്നിൽ എന്ന് എംആർഐ സ്കാനിങ്ങിന്റെ ഫലത്തിൽ നിന്നു വ്യക്തമായതായി ഗവേഷ കർ പറഞ്ഞു. ഓ‍ഡിറ്ററി–വിഷ്വൽ റീജിയനുകൾ തമ്മിലുള്ള ബന്ധം കുറഞ്ഞതായും കണ്ടു.  നമ്മൾ ഒരാളുമായി ആശയവിനിമയം നടത്തുമ്പോൾ അയാൾ പറയുന്നതിൽ ശ്രദ്ധ കൊടുക്കുന്നതോടൊപ്പം നമ്മൾ എപ്പോൾ സംസാരിക്കണമെന്നും അനാവശ്യ ശബ്ദങ്ങൾ അവഗണിക്ക ണമെന്നും അറിയാം. എന്നാൽ ഓട്ടിസം ബാധിച്ചവർക്ക് ഇതൊ രു വെല്ലുവിളിയാണ്. 

ഓട്ടിസം ബാധിച്ച, സ്കൂൾ പ്രായമുള്ള കുട്ടികളിൽ സംഗീത ത്തിന്റെ ഇടപെടൽ, അവരുടെ ആശയവിനിമയത്തെയും തല ച്ചോറിന്റെ കണക്റ്റിവിറ്റിയെയും മെച്ചപ്പെടുത്തുന്നു എന്ന് ഈ പഠനം തെളിയിച്ചു. ആശയവിനിമയം മെച്ചപ്പെടാൻ ഉള്ള ന്യൂറോസയന്റിഫിക് ആയ വിശദീകരണവും പഠനം നൽകുന്നു. 

ഉദെംസ് ഇന്റർനാഷണൽ ലാബോറട്ടറി ഫോർ ബ്രെയ്ൻ, മ്യൂസിക് ആൻഡ് സൗണ്ട് (BRAMS), മക്ഗിൽസ് സ്കൂൾ ഓഫ് കമ്മ്യൂണിക്കേഷൻ സയൻസസ് ആൻഡ് ഡിസോർഡേഴ്സ് (SCSD) എന്നിവിടങ്ങളിലെ ഗവേഷകർ ചേർന്ന് നടത്തിയ ഈ പഠനം ട്രാൻസ്‍ലേഷണൽ സൈക്യാട്രി ജേണലിൽ പ്രസിദ്ധീ കരിച്ചു.