Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐഎംഎയുടേതെന്ന് തെറ്റിദ്ധരിപ്പിച്ച് ലാബ്; വിശദീകരണവുമായി ഡോ. സുൽഫി നൂഹു

ima-lab

ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കേരളത്തിൽ ഒരിടത്തും ലാബ് നടത്തുന്നില്ലെന്ന് ഐഎംഎ സംസ്ഥാന സെക്രട്ടറി ഡോ. സുൽഫി നൂഹു ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ഐഎംഎയുടെ പേര് ദുരുപയോഗം ചെയ്യുന്ന രീതിയിൽ ഇത്തരം കാര്യങ്ങളിൽ ഏർപ്പെടുന്നത് നിർത്തിവയ്ക്കണമെന്നും അല്ലാത്ത പക്ഷം നിയമ നടപടികളിലേക്കു നീങ്ങുമെന്നും അദ്ദേഹം അറിയിച്ചു. ഡോക്ടറുടെ പോസ്റ്റ് വായിക്കാം

ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കേരളത്തിൽ ഒരിടത്തും ഇത്തരം ഒരു ലാബ് നടത്തുന്നില്ല. ധാരാളം രക്ത ബാങ്കുകൾ നടത്തുന്നുണ്ട്.

ഇമേജ് , ബയോമെഡിക്കൽ മാലിന്യ നിർമാർജന യൂണിറ്റിൽ ഈ ലാബ് രെജിസ്റ്റർ ചെയ്തിട്ടുണ്ടാകാം .അതായത് ലാബിൽ ഉപയോഗിച്ചു കഴിഞ്ഞ സിറിഞ്ച്, പഞ്ഞി തുടങ്ങിയ മാലിന്യങ്ങൾ ഇമേജ് നിർമാർജനം ചെയ്യുന്നു എന്നു മാത്രം .അതു നിയമപ്രകാരം ചെയ്യേണ്ടത് മാത്രം. ലാബിന്റെ നിലവരത്തിന് ഇതൊരു ഉറപ്പ് അല്ലേയല്ല.

അങ്ങനെ ഉള്ള ആയിരക്കണക്കിന് സ്ഥാപനകളിൽ ഒന്നു മാത്രം. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ പേര് ദുരുപയോഗം ചെയ്യുന്ന രീതിയിൽ ഇത്തരം കാര്യങ്ങളിൽ ഏർപ്പെടുന്നത് ഉടൻ നിർത്തിവയ്ക്കണം. അല്ലാത്ത പക്ഷം നിയമ നടപടികളിലേക്കു നീങ്ങാൻ ഐ.എം.എ നിർബന്ധിതമാകും.

ഡോ.സുൽഫി നൂഹു